ന്യൂദല്‍ഹി: രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. 2010 ഡിസംബറിലെ കണക്കനുസരിച്ച് വളര്‍ച്ചാനിരക്ക് 1.6 ശതമാനത്തിലേക്കാണ് ഇടിഞ്ഞിരിക്കുന്നത്.

ഉത്പ്പാദനമേഖലയിലുണ്ടായ ഇടിവാണ് വ്യാവസായിക വളര്‍ച്ചയില്‍ പ്രതിഫലിച്ചിരിക്കുന്നത്. 2009ല്‍ ഇതേസമയം നിരക്ക് 18 ശതമാനമായിരുന്നു. കഴിഞ്ഞവര്‍ഷം നവംബറില്‍ വ്യാവസായിക വളര്‍ച്ചാ സൂചിക 2.7 ശതമാനത്തിലെത്തിയിരുന്നു.

ഈ സാമ്പത്തികവര്‍ഷം ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ 8.6 വളര്‍ച്ചാനിരക്ക് 8.6 ശതമാനമായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. മൈനിംഗ്, മൂലധന സാധന മേഖല എന്നിവയില്‍ ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ വൈദ്യുതോല്‍പ്പാദന മേഖലയില്‍ മാത്രമാണ് അല്‍പ്പമെങ്കിലും മെച്ചമുണ്ടാക്കാനായത്.