Categories

ഈപ്പന്‍ പാപ്പച്ചി കലക്കുന്നു

ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തിലൂടെയാണ് ഇന്ദ്രന്‍ തുടങ്ങിയത്. 2002ല്‍ ഇറങ്ങിയ സിനിമ ഹിറ്റ് ചാര്‍ട്ടില്‍ ഇടം തേടിയ ചിത്രങ്ങളിലൊന്നായിരുന്നു. ആ ചിത്രത്തില്‍ ശ്യാം ഗോപാല്‍ വര്‍മ്മ എന്ന വില്ലന്‍ കഥാപാത്രത്തെ ഇന്ദ്രന്‍ അവതരപ്പിച്ചതു കണ്ടപ്പോള്‍ പലരും വിചാരിച്ചു മലയാളത്തില്‍ ഒരുവില്ലന്‍ കൂടി പിറന്നുവെന്ന്. തൊട്ടടുത്ത ചിത്രം മീശമാധവനിലെ ഈപ്പന്‍ പാപ്പച്ചിയെ കണ്ടപ്പോള്‍ ആ ചിന്ത ഒന്നു കൂടി ഉറച്ചു.

എന്നാല്‍ ഇതിനു പിന്നാലെ വന്ന മിഴി രണ്ടിലും എന്ന ചിത്രത്തിലെ ഡോ.അരുണിനെ കണ്ടപ്പോഴാണ് കണക്കുകൂട്ടല്‍ പിഴച്ചു എന്നു മനസിലാവുന്നത്. നാട്ടിന്‍ പുറത്തെ നഴ്‌സിനെ പ്രണയിക്കുന്ന സ്‌നേഹസമ്പന്നനായ ഒരു ചെറുപ്പക്കാരന്‍ ഡോക്ടര്‍. ഇന്ദ്രജിത്തിന്റെ കയ്യില്‍ ആ കഥാപാത്രം ഭദ്രമായിരുന്നു.

പിന്നീട് കുറച്ചുകാലങ്ങള്‍ക്കുശേഷം 2006ല്‍ ക്ലാസ്‌മേറ്റ് പുറത്തിറങ്ങിയപ്പോഴാണ് പ്രേക്ഷകര്‍ക്ക് മനസിലായത് ഇന്ദ്രജിത്ത് കോമഡിയും വഴങ്ങുമെന്ന്. ക്ലാസ്‌മേറ്റിലെ പയസ് എന്ന പൂവാലനെ ഒരുകോളേജ് കുമാരിയും മറക്കാനിടയില്ല. എന്നാല്‍ ഇതിനിടയില്‍ കുറച്ചുകാലം നായക, ഉപനായക, റോളുകളില്‍ ഒതുങ്ങി നില്‍ക്കുകയായിരുന്നു ഈ നടന്‍. എന്നാല്‍ ഹാപ്പി ഹസ്ബന്‍സിലൂടെ തന്നിലൊരു കോമഡി നടനുണ്ടെന്ന് ഇന്ദ്രന്‍ തെളിയിച്ചു.അടുത്ത പേജില്‍ തുടരുന്നു

Page 1 of 212

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.