എഡിറ്റര്‍
എഡിറ്റര്‍
മസാല റിപ്പബ്ലിക്കില്‍ എസ്.ഐ ശംഭുവായി ഇന്ദ്രജിത്ത്
എഡിറ്റര്‍
Friday 10th January 2014 2:12pm

masala-republic

മസാലയുടെ അമിതോപയോഗം യുവാക്കളില്‍ വര്‍ധിച്ച സാഹചര്യത്തിലാണ് കേരളത്തില്‍ പാന്‍ മസാലകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്.

ഇതിനായി ഒരു ആന്‍ഡി ഗുഡ്ക സ്‌ക്വാഡ് രൂപീകരിക്കുകയും അതിന്റെ തലവനായി എസ്.ഐ ശംഭുവിനെ നിയോഗിക്കുകയും ചെയ്യുന്നു.

പോലീസ് ഡിപാര്‍ട്‌മെന്റിലെ മിടുക്കനായ പോലീസ് ഉദ്യോഗ്സ്ഥനാണ് ശംഭു. തന്റെ പ്രൊഫഷനോട് നൂറ് ശതമാനം കൂറ് പുലര്‍ത്തുന്ന ഉദ്യോഗസ്ഥന്‍.

ഹെല്‍മറ്റ് വേട്ടയില്‍ മുഖ്യമന്ത്രിയില്‍ നിന്നും സ്വര്‍ണമെഡല്‍ നേടിയ ആളുകൂടിയാണ് എസ് ഐ ശംഭു. ട്രാഫിക് ഡിപാര്‍ട്‌മെന്റിലെ ഉദ്യോഗസ്ഥനായ ശംഭുവിന് പാന്‍മസാല വേട്ടയ്‌ക്കെതിരെയുള്ള പോരാട്ടത്തിന്റെ വഴികള്‍ അത്ര എളുപ്പമായിരുന്നില്ല.

കേരളത്തില്‍ പാന്‍ മസാല വില്‍പ്പന നിരോധിച്ചിരിക്കെ ബംഗാളില്‍ നിന്നും ബീഹാറില്‍ നിന്നും ഒറീസയില്‍ നിന്നും വന്ന ജോലിക്കാര്‍ക്ക് നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടതായി വന്നു.

ഇതിനെല്ലാം പരിഹാരം കാണനായി പുറപ്പെടുന്ന എസ്.ഐ ശംഭുവിന്റെ കഥയാണ് മസാല റിപ്പബ്ലിക്. എസ്.ഐ ശംഭുവായി വേഷമിടുന്നത് ഇന്ദ്രജിത്താണ്. സംവിധായകന്‍ വൈശാഖ് ജി എസ് തന്നെ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

Advertisement