എഡിറ്റര്‍
എഡിറ്റര്‍
അച്ചന്‍ വേഷത്തില്‍ വീണ്ടും ഇന്ദ്രജിത്ത്
എഡിറ്റര്‍
Friday 14th March 2014 11:47pm

indrajith-in-amen

‘ആമേനിലെ’ ഫാദര്‍ വിന്‍സെന്റ് വട്ടോളിയുടെ സൂപ്പര്‍ ഹിറ്റ് പെര്‍ഫോമന്‍സിനു ശേഷം ഇന്ദ്രജിത്ത് വീണ്ടും അച്ചന്‍ വേഷത്തിലെത്തുന്നു.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ആന്റിക്രൈസ്റ്റ്’ എന്ന ചിത്രത്തിലാണ് ഇന്ദ്രജിത്ത് അച്ചന്‍ വേഷത്തിലെത്തുന്നത്. ആമേനില്‍ ഇന്ദ്രജിത്തിന്റെ ഫാദര്‍ വിന്‍സെന്റ് വട്ടോളി തരംഗമായിരുന്നു.

മോഡേണായ ഒരച്ചനായിരുന്നു ഫാദര്‍ വട്ടോളി. ളോഹയുമിട്ട് പാട്ടും പാടി ഡാന്‍സ് ചെയ്ത് പ്രണയത്തെ കുറിച്ച് സംസാരിക്കുന്ന അച്ചന്‍. വ്യവസ്ഥിതികള്‍ക്കൊക്കെ അപ്പുറത്തായിരുന്നു ഫാദര്‍ വട്ടോളി. അതു കൊണ്ടുതന്നെ കൂടുതലും യുവാക്കളായിരുന്നു വട്ടോളിയുടെ ഫാന്‍സ്.

എന്നാല്‍ വട്ടോളിയച്ചന്റെ രണ്ടാം വരവാണ് ‘ആന്റിക്രൈസ്റ്റിലെ’ വേഷമെന്നു കരുതേണ്ട. ‘ആന്റിക്രൈസ്റ്റിലേത്’ ആമേനില്‍ നിന്ന് തികച്ചും വ്യത്യസ്തമായ കഥാപാത്രമാണെന്ന് ഇന്ദ്രജിത്ത് തന്നെ പറയുന്നു.

‘ആന്റിക്രൈസ്റ്റ്’ ഒരു ഹൊറര്‍ ത്രില്ലറാണെന്നാണ് സൂചന. പൃഥ്യുരാജ്, ഫഹദ് ഫാസില്‍ എന്നീ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പി.എഫ് മാത്യൂസിന്റെതാണ് തിരക്കഥ.

Advertisement