ന്യൂയോര്‍ക്ക്: ഫോര്‍ച്യൂണ്‍ മാഗസിന്‍ തയാറാക്കിയ അമേരിക്കയിലെ കരുത്തുറ്റ വനിതാ വ്യവസായ പ്രമുഖരുടെ പട്ടികയില്‍ പെപ്‌സികോ ചെയര്‍മാനും സി.ഇ.ഒയുമായ ഇന്ത്യക്കാരി ഇന്ദ്ര നൂയി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ക്രാഫ്റ്റ് സി.ഇ.ഒ ഐറിന്‍ റോസന്‍ഫെല്‍ഡ് ആണ് അഞ്ചുവര്‍ഷവും ഒന്നാമതായിരുന്ന നൂയിയെ പിന്തള്ളിയത്.

ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന വനിതാ വ്യവസായ പ്രമുഖരുടെ പട്ടികയില്‍ ഇന്ദ്ര നൂയി ഒന്‍പതാമതായി ഇടം നേടി. 1.40 കോടി ഡോളറാണ് വാര്‍ഷിക ശമ്പളം. ഇരുപട്ടികയിലും ആദ്യ പത്തില്‍ ഉള്‍പ്പെട്ട ഏക വനിത ഇന്ദ്ര നൂയിയാണ്.

Subscribe Us:

ഒറാക്കിളിന്റെ പ്രസിഡന്റും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസറുമായ സഫ്ര കാറ്റ്‌സ് ആണ് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നത്. 4.20 കോടി ഡോളറാണ് അവര്‍ കഴിഞ്ഞ വര്‍ഷം ശമ്പളമായി കൈപ്പറ്റിയത്.