ബോസ്റ്റന്‍: പുതിയ കണക്കുകള്‍ പ്രകാരം പെപ്‌സി കോള ചീഫ്  ഇന്ദ്ര നൂയിയും മോട്ടൊറോളാ ചീഫ് സഞ്ജയ് ജായും ഏറ്റവും കൂടുതല്‍ ശമ്പളം പറ്റുന്ന ചീഫ് എക്‌സിക്ക്യുട്ടിവ് ഓഫീസര്‍മാരില്‍ പെടുന്നു.350 വമ്പന്‍ കോര്‍പ്പറേറ്റുകള്‍ തങ്ങളുടെ സി.ഇ.ഒമാരുടെ ശമ്പളത്തില്‍ 11  ശതമാനം വര്‍ദ്ധനവാണ്‌ വരുത്തിയിരിക്കുന്നത്

ഈ 350 വമ്പന്‍ കമ്പനികളുടെ ലിസ്റ്റില്‍ ഏറ്റവും കൂടുതല്‍ ശമ്പളം പറ്റുന്ന ഇന്ത്യന്‍ വംശജരില്‍  ഇന്ദ്ര നൂയി അദ്യ അഞ്ചുപേരില്‍ ഉള്‍പ്പെടുന്നു. നുയിയോടൊപ്പം മോട്ടൊറോളയുടെ ജാ, ക്വസ്റ്റ ഡയഗ്നോസിന്റെ സൂര്യ മഹാപത്ര എന്നിവരുമുണ്ട്.

എന്നാല്‍ 2010 യാതൊരുശമ്പളവും വാങ്ങാത്ത സി.ഇ.ഓമാരും ഉണ്ട്. ആപ്പിളിന്റെ ബോസ്സായ സ്റ്റീവ് ആണ് ഈ ഗണത്തില്‍പ്പെടുന്നത്.