ഇന്ത്യോനേഷ്യ: ഇന്ത്യോനേഷ്യയിലെ മെരാപി അഗ്നിപര്‍വ്വതം പൊട്ടി മുപ്പത് പേര്‍ കൊല്ലപ്പെട്ടു. പര്‍വ്വതത്തില്‍ നിന്നും ഇപ്പോഴും പുകയും ലാവയും പുറത്തുവരുന്നുണ്ട്. മെറാപ്പി പര്‍വ്വതത്തില്‍ ചെറിയ ചെറിയ സ്‌ഫോടനം ഇപ്പോഴും നടക്കുന്നുണ്ട്. ചെറിയ ചെറിയ സ്‌ഫോടനം നടക്കുന്നത് വലിയ സ്‌ഫോടനത്തിനുള്ള സാഹചര്യം ഒഴിവാക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.

ഇവിടെയുള്ള നൂറോളം കുടുംബങ്ങളെ കൂടി രക്ഷാപ്രവര്‍ത്തകര്‍ മാറ്റി താമസിപ്പിച്ചു. 40000ത്തോളം ആളുകള്‍ ദുരിതാശ്വാസകേന്ദ്രത്തില്‍ താമസിക്കുന്നുണ്ട്.