ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ പശ്ചിമ സുമാത്രയിലുണ്ടായ സുനാമിയെ തുടര്‍ന്ന് നൂറിലധികം പേര്‍ മരിച്ചു. 113 മൃതദേഹങ്ങള്‍ കണ്ടെത്തിയിതായി അധികൃതര്‍ സ്ഥിരീകരിച്ചു.

500റോളം പേരെ കാണതായി റിപ്പേര്‍ട്ടുണ്ട്. പത്തോളം ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തകരാറിലാവുകയും നിരവധി കെട്ടിടങ്ങള്‍ തകരുകയുമുണ്ടായി.

ഭൂകമ്പത്തെ തുടര്‍ന്നാണ് മൂന്നു മീറ്റര്‍ വരെ തിരമാലകള്‍ ഉയര്‍ന്ന സുനാമിയുണ്ടായത്. തിങ്കളാഴ്ചയാണ് സുമാത്രയില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. സ്ത്രീകളും കുട്ടികളുമാണ് അപകടത്തിപ്പെട്ടവരിലേറയും.

പഗായ്, സിലാബു ഉല്‍പ്പടെ 10 ഓളം തീരദേശ ഗ്രാമങ്ങളാണ് വെള്ളത്തിനടിലായത്. ഇന്നു തന്നെ ഇന്തോനേഷ്യയില്‍ മൗണ്ട് മെരാപി അഗ്‌നിപര്‍വതം പൊട്ടി നിരവധി പേര്‍ക്ക് പൊള്ളലേറ്റിരുന്നു.