ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവാപ്രവിശ്യയിലുണ്ടായ അഗ്നപര്‍വ്വതസ്‌ഫോടനത്തില്‍ 48 പേര്‍ കൊല്ലപ്പെട്ടതായി പ്രാഥമികറിപ്പോര്‍ട്ട്. മെരാപി അഗ്നിപര്‍വ്വതമാണ് പൊട്ടിത്തെറിച്ചത്. 57 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാഴ്ച്ചക്കിടെ ഇത് രണ്ടാംതവണയാണ് ഇതേ അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കുന്നത്.

വ്യാഴാഴ്ച്ച രാത്രി 12 മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. അഗ്നിപര്‍വ്വസ്‌ഫോടനഫലമായുണ്ടായ ലാവപ്രവാഹം 50 കി.മീ ചുറ്റളവത്തില്‍ പടര്‍ന്നിട്ടുണ്ട്. പ്രദേശത്തുനിന്നും ലക്ഷക്കണമക്കിന് പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചിട്ടുണ്ട്.