ജക്കാര്‍ത്ത: ഇന്‍ഡൊനീഷ്യയിലെ തുറമുഖനഗരമായ സിലാകാപില്‍ റിക്ടര്‍സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടു. ഭൂകമ്പത്തെ തുടര്‍ന്ന് മെറ്റീരിയോളജി ആന്റ് ജിയോഫിസിക്‌സ് ഏജന്‍സി സുനാമി മുന്നറിയിപ്പ് നല്‍കി.

ഭൂകമ്പത്തില്‍ ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജാവതീരത്തുനിന്നും 227 കിലോമീറ്റര്‍ അകലെയായി 24 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇന്തോനേഷ്യന്‍ ഭൗമകേന്ദ്രങ്ങള്‍ ഭൂകമ്പത്തിന്റെ ശക്തി 7.1 രേഖപ്പെടുത്തിയിട്ടുണ്ട്.

Subscribe Us:

ഇന്ത്യന്‍ തീരങ്ങളിലും സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പിന്നീടിത് പിന്‍വലിച്ചു.