ജയന്‍ പുടയൂര്‍ / ഡിഫെന്‍സ് ഡെസ്‌ക്

ഇന്ത്യയുടെ സഹകരണത്തോടെ റഷ്യ വികസിപ്പിക്കുന്ന അഞ്ചാം തലമുറ യുദ്ധ വിമാനം T 50 – 2015 ഓടെ പ്രവര്‍ത്തന സജ്ജമാകും. ഹിന്ദുസ്ഥാന്‍ എയ്റോനോക്ടിക്കല്സും, റഷ്യന്‍ കമ്പനി സുഘോയിയും സംയുക്തമായാണ് വിമാനം വികസിപ്പിക്കുന്നത്. വിമാനത്തിന്റെ ഗവേഷണത്തിലും  വികസനതിലുമായി 25 ശതമാനം പങ്കാളിത്തമാണ് ഇന്ത്യയ്ക്ക് ഉള്ളത്. ആദ്യ ഘട്ടത്തില്‍ 25  വിമാനങ്ങളാണ് വികസിപ്പിക്കുക.  ഘട്ടം  ഘട്ടമായി  രണ്ടു  വര്‍ഷത്തിനുള്ളില്‍  60, T 50 വിമാനങ്ങള്‍  കൂടി വികസിപ്പിക്കാനാണ് സുഘോയി ലക്ഷ്യമിടുന്നത്.

സാങ്കേതിക മികവു കൊണ്ട് നിലവിലുള്ള നാലാം തലമുറ വിമാന്ങ്ങലെക്കള്‍ ഏറെ മുന്നിലാണ് അഞ്ചാം തലമുറ യുദ്ധ വിമാനങ്ങള്‍. താരതമ്യേന ഭാരം കുറവാണു ഈ വിമാനങ്ങള്‍ക്ക്. എന്നാല്‍ ഏകദേശം നാലര ടാന്നിലേറെ ആയുധങ്ങളും വഹിച്ച് ശബ്ദത്തേക്കാള്‍ നാലിരട്ടി വേഗത്തില്‍ പറക്കാന്‍ ഈ വിമാനങ്ങള്‍ക്ക് കഴിയും.  എന്നാല്‍ ശത്രു രാജ്യങ്ങളുടെ റഡാര്‍ കണ്ണുകളില്‍ പെടാതെ മിന്നല്‍ ആക്രമണങ്ങള്‍ നടത്തി തിരിച്ചെത്താനുള്ള  കഴിവാണ് അഞ്ചാം തലമുറ വിമാനങ്ങളെ മറ്റുള്ളവയില്‍ നിന്ന വേറിട്ട നിര്‍ത്തുന്നത്.

ഇന്ത്യയ്ക്കുള്ള ആദ്യ വിമാനം 2016 അവസാനത്തോടെ കൈമാറാന്‍ ആകും എന്നാണു സൂചന. എന്നാല്‍ എത്ര വിമാനങ്ങളാകും കൈമാറുക എന്ന കാര്യത്തില്‍ അന്തിമ തീരുമാനംയിട്ടില്ല. ഇക്കാര്യത്തില്‍  ഹിന്ദുസ്ഥാന്‍ എയ്റോനോക്ടിക്കല്സുമായി ചര്‍ച്ച ചെയ്ത ശേഷം പ്രഖ്യാപിക്കും എന്ന് സുഘോയി വക്താവ് അറിയിച്ചു. നിലവില്‍ ലോകത്ത് പ്രവര്‍ത്തനക്ഷമമായ അഞ്ചാം തലമുറ യുദ്ധ വിമാനങ്ങളെക്കാള്‍ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാന്‍ T 50 വിമാനങ്ങള്‍ക്ക് സാധിക്കുമെന്നും സുഘോയി വക്താവ് അറിയിച്ചു.

നിലവില്‍ ലോകത്തില്‍ പ്രവര്‍ത്തന ക്ഷമമായ അഞ്ചാം തലമുറ യുദ്ധ വിമാനങ്ങള്‍  അമേരിക്കയുടെ f  22, f 35 എന്നിവയാണ്. ഇതില്‍  f 35 വിമാനങ്ങള്‍ ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്.  ചൈനയും നിലവില്‍ അഞ്ചാം തലമുറ യുദ്ധ വിമാനങ്ങള്‍ വികസിപ്പിക്കുന്നുണ്ട്.