ജയന്‍ പുടയൂര്‍ / ഡിഫെന്‍സ് ഡെസ്ക്

പനാജി: ഇന്ത്യയും റഷ്യയും തമ്മിലുള്ള സംയുക്ത നാവികാഭ്യാസം  പാസ്സെക്സ്‌  (PASSEX )  ഗോവന്‍ തീരത്ത് തുടങ്ങി. ഒക്ടോബര്‍ ആദ്യ വാരം നടക്കാനിരിക്കുന്ന ഇന്ത്യ റഷ്യ സംയുക്ത സൈനീകാഭ്യാസമായ ഇന്ദ്ര 2010 ന് മുന്നോടിയായാണ് അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ഡിസ്സെക്സ് നാവികാഭ്യാസം.

റഷ്യയുടെ ആണവ മിസൈല്‍ ക്രൂയിസര്‍ കപ്പല്‍ “പ്യോട്ര്‍ വേല്‍കിയാണ്” നാവികാഭ്യാസത്തില്‍ പങ്കെടുക്കുന്നത്. അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന അഭ്യാസ പ്രകടനങ്ങള്‍ ബുധനാഴ്ച സമാപിക്കും. തല്‍വാര്‍ ക്ലാസ്സില്‍ പെടുന്ന ഫ്രിഗേറ്റ് പടക്കപ്പല്‍ ഐ.എന്‍.എസ് ത്രിശൂല്‍ ആണ്  അഭ്യാസ പ്രകടനത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ കപ്പല്‍. മുഖ്യമായും കടല്‍ കൊള്ളക്കാര്‍ക്കെതിരായ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുള്ള അഭ്യാസ പ്രകടനത്തില്‍ കടല്‍ വഴിയുള്ള നുഴഞ്ഞു കയറ്റം തടയുന്നതിനുള്ള പരിസീല്ന പരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഒക്ടോബര്‍ ആദ്യ വാരം ഒറീസയില്‍ വച്ചാണ് വിപുലമായ തോതില്‍ എല്ലാ വര്‍ഷവും നടത്താറുള്ള ഇന്ത്യ റഷ്യ സൈനീകാഭ്യസമായ ഇന്ദ്ര 2010 നടക്കുക. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ രംഗത്തെ സഹകരണം കൂടുതല്‍ സുദ്രിടമാക്കനായാണ് പ്രതി വര്ഷം ഇത്തരം അഭ്യാസ പ്രകടനങ്ങള്‍ നടത്തി വരുന്നത്.

ഇന്ത്യയും റഷ്യയും തമ്മിലുള്ള സംയുക്ത നാവികാഭ്യാസത്തിന്‍റെ ദൃശ്യങ്ങള്‍ >>