എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യ-പാക് ചര്‍ച്ച സൈനികരെ കൊന്ന നടപടിക്ക് പരിഹാരം കണ്ടതിന് ശേഷം: ഇന്ത്യന്‍ സര്‍ക്കാര്‍
എഡിറ്റര്‍
Thursday 17th January 2013 12:38pm

ന്യൂദല്‍ഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ ഇന്ത്യന്‍ സൈനികരെ കൊന്ന പാക്കിസ്ഥാന്‍ നടപടിക്ക് പരിഹാരം കണ്ടതിന് ശേഷം മാത്രമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്.

Ads By Google

ഇന്ത്യയുമായി സമാധാന ചര്‍ച്ചയ്ക്ക തയ്യാറാണെന്ന പാക് വിദേശകാര്യമന്ത്രി ഹിന റബ്ബാനിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രസ്താവന.

പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടായ മനുഷ്യത്വരഹിതമായ നടപടിക്ക് പരിഹാരമുണ്ടാക്കുകയാണ് ആദ്യം വേണ്ടത്.

പാക്കിസ്ഥാനുമായി ഒരു സംഭാഷണം അവരുടെ പ്രാകൃത നടപടിക്ക് മറുപടി നല്‍കിയതിന് ശേഷം മാത്രമാണെന്ന് വാര്‍ത്താവിനിമയ മന്ത്രി മനീഷ് തിവാരി പറഞ്ഞു.

ഇന്ത്യക്കേറ്റ മുറിവ് ഏറെ ആഴത്തിലുള്ളതാണ്. പാക്കിസ്ഥാന്‍ ഇത് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അതിര്‍ത്തിയില്‍ ദിവസങ്ങളായി തുടരുന്ന വെടിവെപ്പ് അവസാനിപ്പിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു.

നിയന്ത്രണരേഖയില്‍ നടത്തുന്ന അതിക്രമങ്ങളില്‍ നിന്ന് പിന്‍മാറാനും വെടിനിര്‍ത്തല്‍കരാര്‍ പാലിക്കാനും തങ്ങളുടെ പട്ടാളക്കാരോട് പാകിസ്ഥാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഇന്ത്യയിലെയും പാകിസ്ഥാനിലെയും സേനാനടപടികളുടെ ചുമതലയുള്ള ഡയറക്ടര്‍ജനറല്‍മാര്‍ (ഡി.ജി.എം.ഒ.) ഇന്നലെ നടത്തിയ ടെലിഫോണ്‍ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ഈ നടപടി.

Advertisement