ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണക്കേസില്‍ വിചാരണ നടപടികള്‍ വേഗത്തിലാക്കുമെന്ന് പാകിസ്ഥാന്‍. വിദേശ കാര്യമന്ത്രി എസ് എം കൃഷ്ണയും പാക് വിദേശ കാര്യമന്ത്രി ഷാ മഹ്മൂദ് ഖുറൈഷിയും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് പാകിസ്ഥാന്‍ ഈ ഉറപ്പ് നല്‍കിയത്. ചര്‍ച്ചകള്‍ ക്രിയാത്മകവും ഫലപ്രദവുമായിരുന്നെന്ന് ഇരു നേതാക്കളും അറിയിച്ചു. കാശ്മീര്‍ പ്രശ്‌നം ചര്‍ച്ചയില്‍ വിഷയമായി വന്നുവെന്നാണ് റിപ്പോര്‍ട്ട്.

നുഴഞ്ഞു കയറ്റം പാകിസ്ഥാന്റെ നയമല്ലെന്നും ഇന്ത്യക്ക് നടപടി സ്വീകരിക്കാമെന്നും പാകിസ്ഥാന്‍ അറിയിച്ചു. മുംബൈ സ്‌ഫോടനക്കേസില്‍ ഇന്ത്യ നല്‍കിയ തെളിവുകള്‍ ഗൗരവമായി പരിഗണിക്കുമെന്നും പാക് വിദേശ കാര്യമന്ത്രി വ്യക്തമാക്കി.