എഡിറ്റര്‍
എഡിറ്റര്‍
ഇന്നും ഏറ്റവും സ്വീകാര്യയായ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണെന്ന് പ്രണബ് മുഖര്‍ജി
എഡിറ്റര്‍
Sunday 14th May 2017 12:07pm

ന്യൂദല്‍ഹി: ഇന്നും ജനാധിപത്യ രാഷ്ട്രത്തിലെ ഏറ്റവും സ്വീകാര്യയായ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയാണെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. 1978ലെ പാര്‍ട്ടി പിളര്‍പ്പിന് ശേഷം കോണ്‍ഗ്രസിന്റെ തിരിച്ച് വരവിന് കാരണം ഇന്ദിര ഗാന്ധിയുടെ നീക്കങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ഇരുപതാം നുറ്റാണ്ടില്‍ ഏറ്റവും മികച്ച വ്യക്തിത്വമായിരുന്നു ഇന്ദിരാ ഗാന്ധി. ഇന്ത്യയിലെ ജനങ്ങളെ സംബന്ധിച്ച് ഇന്നും ഏറ്റവും മികച്ച പ്രധാനമന്ത്രി അവരാണ്.’ അദ്ദേഹം പറഞ്ഞു.


Also Read: ഉമേഷ്ബാബുവിനെ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് സി.പി.ഐ.എം നേതൃത്വത്തിന്റെ തിട്ടൂരം പയ്യന്നൂരില്‍ യുക്തിവാദി സംഘത്തിന്റെ പരിപാടി ഒഴിവാക്കി 


‘1977ല്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. ഞാനന്ന് മന്ത്രിമായിരുന്നു. അവരെന്നോടു പറഞ്ഞു, പ്രണബ് ഈ പരാജയം കണ്ട് വിഷമിക്കേണ്ട എന്ന്. ഇത് പ്രവര്‍ത്തിക്കാനുള്ള സമയമാണ്. അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.’ പ്രണബ് മുഖര്‍ജി സ്മരിക്കുന്നു.

ഇന്ദിരഗാന്ധിയെ കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് രാഷ്ട്രപതിയുടെ അഭിപ്രായ പ്രകടനം. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ഒരു തരത്തിലുമുള്ള വിവേചനവുമില്ലാതെ എല്ലാവരെയും ഒരുമിച്ച് കൊണ്ട് പോയ പ്രധാനമന്ത്രിയാണ് ഇന്ദിര ഗാന്ധിയെന്ന് കൊച്ചുമകനും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമായ രാഹുല്‍ ഗാന്ധി അനുസ്മരിച്ചു.

Advertisement