ഇന്‍ഡോര്‍: ചെലവു കുറഞ്ഞ വിമാനകമ്പനിയായ ഇന്‍ഡിഗോ കൂടുതല്‍ വിമാനങ്ങള്‍ വാങ്ങാന്‍ തയ്യാറെടുക്കുന്നു. ഏറ്റവും വലിയ എയര്‍ബസ് A 380 യുടെ 14 വിമാനങ്ങള്‍ സ്വന്തമാക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്.

ഈവര്‍ഷം അവസാനത്തോടെ പുതിയ വിമാനങ്ങള്‍ എത്തുമെന്ന് കമ്പനി അറിയിച്ചു. നിലവില്‍ 38 വിമാനങ്ങളാണ് ഇന്‍ഡിഗോയ്ക്കുള്ളത്. പുതിയ വിമാനങ്ങള്‍ കൂടി എത്തുന്നതോടെ ആകെ വിമാനങ്ങളുടെ എണ്ണം 52 ആയി വര്‍ധിക്കും.

ദുബൈ, മസ്‌കറ്റ്, സിംഗപ്പൂര്‍, ബാങ്കോക്ക്, കാത്മണ്ഠു എന്നിവിടങ്ങളിലേക്ക് ദല്‍ഹി,മുംബൈ എന്നിവിടങ്ങളില്‍ നിന്ന് നേരിട്ട് സര്‍വ്വീസ് നടത്താനാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ഇന്‍ഡിഗോയുടെ കൊമേര്‍സ്യല്‍ ഓഫീസര്‍ സജ്ഞയ് കുമാര്‍ പറഞ്ഞു.