കോഴിക്കോട്: അവശേഷിക്കുന്ന നാടന്‍ വിത്തുകള്‍ സംരക്ഷിക്കുകയെന്ന സന്ദേശവുമായി വിവിധ പരിസ്ഥിതി, കര്‍ഷക, സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ വാഹന പ്രചാരണ യാത്ര നടത്തുന്നു. ഒന്നാം ഘട്ടത്തിന്റെ ഭാഗമായി ഫെബ്രുവരി ആറിന് കാസര്‍ഗോഡ് ജില്ലയിലെ ബേഡകത്തുനിന്ന് ആരംഭിക്കുന്ന ഈ യാത്ര ഫെബ്രുവരി 19ന് തൃശ്ശൂര്‍ നഗരത്തില്‍ സമാപിക്കും. നാടന്‍ വിത്തുകള്‍ സംരക്ഷിക്കുന്നവരുടെ കൂട്ടായ്മ വിപുലീകരിക്കുന്നതിനു വേണ്ടിയുള്ള രജിസ്‌ട്രേഷനും യാത്രയ്‌ക്കൊപ്പം നടക്കും.

ഇന്ന് അവശേഷിക്കുന്ന നാടന്‍ വിത്തിനങ്ങള്‍ ഇനി നാം സംരക്ഷിക്കുന്നില്ലെങ്കില്‍ ബഹുരാഷ്ട്രകുത്തക ഭീമന്‍മാര്‍ ഇറക്കുന്ന ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ ഭാവിയില്‍ നാം ഉപയോഗിക്കേണ്ടിവരുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. നാടന്‍ വിത്തുകളുടെ പ്രാധാന്യവും പ്രത്യേകതകളും അവ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയും ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തിക്കൊണ്ടുള്ളതായിരിക്കും യാത്ര.

Malayalam news

Kerala news in English