കൊച്ചി: 2011 ലെ ഇന്ത്യാവിഷന്‍ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് സാമൂഹ്യ പ്രവര്‍ത്തകയായ ഡോ. സുനിതാ കൃഷ്ണനെ തെരഞ്ഞെടുത്തു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ത്രീ വാണിഭത്തിനെതിരെ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് സുനിതാ കൃഷ്ണനെ അവാര്‍ഡിന് അര്‍ഹയാക്കിയത്.

1972 ല്‍ പാലക്കാട് സ്വദേശികളായ രാജു കൃഷ്ണന്റെയും നളിനി കൃഷ്ണന്റെയും മകളായാണ് ജനിച്ചത്. ബാംഗ്ലൂരില്‍ പഠിക്കുന്ന സമയത്ത് സുനിത കൂട്ടബലാത്സംഗത്തിന് ഇരയായി. താന്‍ നേരിട്ട വേദനയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ സുനിത സ്ത്രീ പീഡനങ്ങള്‍ക്കും മാംസ വ്യാപാരത്തിനും മനുഷ്യക്കടത്തിനും എതിരായ ഒറ്റയാള്‍ പോരാട്ടമായി മാറുകയായിരുന്നു. സുനിത നേതൃത്വം നല്‍കുന്ന പ്രജ്വല എന്ന മനുഷ്യാവകാശ പ്രസ്ഥാനം തെരുവുകളില്‍ നിന്ന് സ്ത്രീകളേയും കുട്ടികളേയും സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നു. പിഞ്ചു കുഞ്ഞുങ്ങളടക്കം 7,500 പേരെ പ്രജുല മാംസവ്യാപാരത്തില്‍ നിന്നും രക്ഷിച്ചു കഴിഞ്ഞു. പ്രജ്വല നടത്തുന്ന മനുഷ്യാവകാശ മുന്നേറ്റങ്ങള്‍ ലോക ശ്രദ്ധയാര്‍ജ്ജിച്ചു കഴിഞ്ഞു.

Subscribe Us:

എം.ടി വാസുദേവന്‍ നായര്‍ ചെയര്‍മാനായ ജൂറി ഐക്യകണ്‌ഠേനെയാണ് സുനിതാ കൃഷ്ണനെ പുരസ്‌കാര ജേതാവായി തെരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ജനുവരിയിലാണ് സമ്മാനിക്കുക.

2011 ജൂലൈ 25ന് സുനിതാ കൃഷ്ണനുമായി ഡൂള്‍ന്യൂസ് ഡോട്ട് കോം നടത്തിയ അഭിമുഖം

Malayalam News
Kerala News in English