എഡിറ്റര്‍
എഡിറ്റര്‍
ഏകാന്തത നിങ്ങളെ കൊല്ലും
എഡിറ്റര്‍
Thursday 28th June 2012 3:14pm

ഏകാന്തത ഇഷ്ടപ്പെടുന്ന ഏറെ പേര്‍ ഉണ്ടാകും. എന്നാല്‍ ജീവിതം മൊത്തം ഏകാന്തതയില്‍ കഴിച്ചുകൂട്ടാന്‍ താത്പര്യപ്പെടുന്ന കൂട്ടര്‍ ഒരു കാര്യം ശ്രദ്ധിക്കണം.അതേ ഏകാന്തത നിങ്ങളുടെ ജീവിതത്തെ തന്നെ താറുമാറാക്കും.

ഏകാന്തമായ ഒരു ജീവിതം നയിക്കുന്നവര്‍ക്ക് മാനസികമായും ശാരീരികമായും പ്രശ്‌നങ്ങളുണ്ടാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. 2002 നും 2008 നും ഇടയ്ക്കുള്ള വര്‍ഷങ്ങളില്‍ നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.

എന്നാല്‍ ഒറ്റപ്പെടലും ഒറ്റയ്ക്കുള്ള ജീവിതവും തമ്മില്‍ വലിയ ബന്ധമൊന്നുമില്ലെന്നാണ് ഇവര്‍ പറയുന്നത്. ഒരുപാട് ആള്‍ക്കാരുടെ ഇടയില്‍ ജീവിച്ചിട്ടും ഒറ്റപ്പെടല്‍ അനുഭവിക്കുന്നവര്‍ ഉണ്ടാകാം. എന്നാല്‍ ഒറ്റയ്ക്ക് ജീവിക്കാന്‍ ആഗ്രഹിക്കുന്ന മറ്റൊരു വിഭാഗവും ഉണ്ട്. ഒറ്റയ്ക്ക് ജീവിക്കുന്നതുകൊണ്ടുമാത്രം ഒറ്റപ്പെടല്‍ അനുഭവപ്പെട്ടെന്ന് പറയുന്നതില്‍ കാര്യമില്ലെന്നാണ് പറയുന്നത്.

യു.സി.എസ്.എഫ് ഗവേഷകര്‍ നടത്തിയ ഹെല്‍ത്ത് ആന്‍ഡ് റിട്ടയര്‍മെന്റ് സ്റ്റഡി എന്നപേരിലുള്ള ഗവേഷണമാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. ഒറ്റപ്പെടല്‍ അനുഭവപ്പെടുന്ന പ്രായമുള്ള ആളുകളുടെ മരണനിരക്കില്‍ വര്‍ധനയുണ്ടെന്നാണ് പറയുന്നത്.

ഏകാന്തത അനുഭവപ്പെടുന്നെന്ന് തോന്നുന്ന അവസരത്തില്‍ തന്നെ ആ ചിന്ത മനസ്സില്‍ നിന്നും മാറ്റാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്നാണ് ഗവേഷകര്‍ പറയുന്നത്. മറ്റാരുമായെങ്കിലും സംസാരിക്കാനുള്ള അവസരം സൃഷ്ടിക്കുകയോ എന്തെങ്കിലും പ്രവര്‍ത്തിയില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുകയോ വേണം.

ഏകാന്തതയില്‍ നിന്നും ആളുകള്‍ നേരെ പോവുക മാനസിക സമ്മര്‍ദ്ദത്തിലേക്കാണ്. ഇത് പിന്നീട് ടെന്‍ഷനായും മാനസിക ഉല്ലാസം നഷ്ടം പെടുന്ന അവസ്ഥയിലും കാര്യങ്ങള്‍ എത്തിക്കും. ഇത് മനസ്സിനേയും ശരീരത്തേയും അധികം വൈകാതെ പിടികൂടുകയും അതിന് നമ്മള്‍ അടിമപ്പെട്ടുപോവുകയും ചെയ്യും.

Advertisement