രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സോഫ്റ്റഅ വെയര്‍ കമ്പനിയായ വിപ്രോ ആദ്യപാദത്തില്‍ 1335 കോടി രൂപ ലാഭം നേടി. കഴിഞ്ഞ വര്‍ഷം ഇതേ സമയം 1319 കോടിയായിരുന്നു ലാഭം.

എന്നാല്‍ ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനിയുടെ ഓഹരികളെ ലാഭവാര്‍ത്ത പ്രതികൂലമായാണ് ബാധിക്കുന്നത്. പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച ഫലം പുറത്തുവന്നതോടെ നിക്ഷേപകര്‍ കൂട്ടത്തോടെ ലാഭമെടുക്കാന്‍ തുടങ്ങിയതാണ് തിരിച്ചടിയായത്.

മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സിലും ദേശീയ സൂചികയായ നിഫ്റ്റിയിലും ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും വിപ്രോ ഓഹരികള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ഐ.ടി സര്‍വീസുകളും ഐ.ടി ഉല്‍പ്പന്നങ്ങളും ലൈറ്റുകളും കണ്‍സ്യൂമര്‍ കെയര്‍ ഉല്‍പ്പന്നങ്ങളുമാണ് കമ്പനിയുടെ പ്രധാന പ്രവര്‍ത്തന മേഖലകള്‍.