Categories

രാജ്യത്തെ പഞ്ചസാര ഉത്പാദനം കൂടി

ന്യൂദല്‍ഹി: പുതിയ ഉത്പാദന സീസണില്‍ രാജ്യത്തെ പഞ്ചസാര ഉത്പാദനം കൂടി. ആദ്യ രണ്ട് മാസക്കാലയളവില്‍ പഞ്ചസാര ഉത്പാദനം 17 ശതമാനം വര്‍ധിച്ചു. ഇന്ത്യന്‍ ഷുഗര്‍ മില്‍സ് അസോസിയേഷന്‍ ആണ് ഇക്കാര്യം അറിയിച്ചത്.

2011 ഒക്ടോബര്‍-നവംബര്‍ കാലയളവില്‍ 21.52 ലക്ഷം ടണ്ണാണ് ഉത്പാദനം. മുന്‍വര്‍ഷം ഇതേകാലയളവില്‍ 18.46 ലക്ഷം ടണ്ണായിരുന്നു ഉത്പാദനം. ഒക്ടോബറില്‍ തുടങ്ങി സെപ്തംബറില്‍ അവസാനിക്കുന്നതാണ് രാജ്യത്തെ പഞ്ചസാര ഉത്പാദന സീസണ്‍.

ഉത്തര്‍ പ്രദേശില്‍ പഞ്ചസാര ഉത്പാദനം വന്‍തോതില്‍ ഉയര്‍ന്നതാണ് രാജ്യത്തെ മൊത്തം ഉത്പാദനം വര്‍ധിക്കാന്‍ കാരണം. യു.പിയിലെ ഉത്പാദനം 1.83 ലക്ഷം ടണ്ണില്‍ നിന്ന് 5.30 ലക്ഷം ടണ്ണായാണ് ഉയര്‍ന്നത്.

Malayalam News
Kerala News in English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.