ന്യൂദല്‍ഹി: ഇന്ത്യന്‍ ടീമിലെ സ്പിന്‍ ബൗളേഴ്‌സ് മികച്ച നിലവാരം പുല്‍ത്തുന്നവരാണെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അനില്‍ കുബ്ലൈ. ഇന്ത്യന്‍ ടീമിലെ എല്ലാ ബൗളര്‍മാരും മറ്റ് കളിക്കാരെ അപേക്ഷിച്ച് ഫോമിലാണെന്നും അതില്‍ തന്നെ ഹര്‍ഭജന്‍ സിങ്ങിന്റെ പ്രകടനം എടുത്തുപറയേണ്ടതാണെന്നും കുംബ്ലൈ അഭിപ്രായപ്പെട്ടു.

‘ഹര്‍ഭജന്‍ സിങ്ങിന്റെ അഭാവത്തില്‍ ടീമില്‍ ഇടംനേടിയ രവിചന്ദ്രന്‍ അശ്വിനും പ്രഗ്യാന്‍ ഓജയും നല്ല പ്രകടമാണ് നടത്തുന്നത്. ടീമിനെ സംബന്ധിച്ച് ഇത് നല്ല അവസരമാണ്. ബാറ്റിങ് സൈഡും ബൗളിങ് സൈഡും നിലവാരം പുലര്‍ത്തുന്നതിനാല്‍ തന്നെ ലോകകപ്പ് കിരീടം ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ എളുപ്പമാണ്. അതിനായി ടീം ഒന്നടങ്കം പരിശ്രമിക്കുക മാത്രമേ വഴിയുള്ളു.

Ads By Google

പിഴവുകള്‍ സംഭവിക്കുന്നത് എവിടെയാണെന്ന് കണ്ടുപിടിച്ച് മുന്നേറുന്നിടത്താണ് വിജയം. ഒരു കളിയില്‍ സംഭവിച്ച പിഴവ് പിന്നീട് ആവര്‍ത്തിക്കാതിരിക്കണം. പരമാവധി റണ്‍സ് വഴങ്ങുന്നതില്‍ നിന്നും പിന്‍വാങ്ങുകയാണ് ആദ്യം വേണ്ടത്. വിക്കറ്റ് വേട്ടയില്‍ മുന്നില്‍ നില്‍ക്കുമ്പോഴും പല താരങ്ങളും റണ്‍ വിട്ടുകൊടുക്കുന്നത് ആശങ്കാജനകമാണ്.

ഇന്ത്യന്‍ ടീമിലെ സ്പിന്നര്‍മാരുടെ കഴിവ് ഒരുപക്ഷേ ആര്‍ക്കും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ടാകണമെന്നില്ല. കാരണം അതിനൊത്ത അവസരം അവര്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. അമിത് ശര്‍മയ്ക്കും രാഹുല്‍ ശര്‍മയ്ക്കും പീയുഷ് ചൗളയ്ക്കും അവസരങ്ങള്‍ ലഭിച്ചത് കുറവാണെന്ന് എനിയ്ക്ക് തോന്നിയിട്ടുണ്ട്.

എന്നാല്‍ എതിര്‍ടീമിലെ താരങ്ങളെ ആക്രമിച്ച് ബൗള്‍ ചെയ്യുന്ന ഹര്‍ഭജന്റേയും ഓജയുടേയും അശ്വിന്റേയും പ്രകടനം എടുത്തുപറയേണ്ടത് തന്നെയാണ്’-കുംബ്ലൈ പറഞ്ഞു