എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യാ സ്‌പെഷല്‍ ലംബോര്‍ഗിനി
എഡിറ്റര്‍
Thursday 20th June 2013 3:32pm

lamborgini-gallardo-Dool

ഇറ്റാലിയന്‍ സൂപ്പര്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനി തങ്ങളുടെ അമ്പതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നിര്‍മിച്ച ഇന്ത്യ സ്‌പെഷല്‍ എഡിഷല്‍ ഗയാര്‍ഡോ ( ഏമഹഹമൃറീ )  എല്‍പി 550  2 വിപണിയിലെത്തി.

ഇന്ത്യയ്ക്കു വേണ്ടി പ്രത്യേകം തയ്യാറാക്കിയ മോഡലാണിത്. ദോശീയപതാകയിലേതിനോടു സാമ്യമുള്ള ത്രിവര്‍ണ്ണ വരകള്‍ കാറിന്റെ ബോണറ്റില്‍ തുടങ്ങി പിന്‍ഭാഗം വരെയുണ്ട്.  ഇത്തരത്തിലുള്ള ആകെ ആറു കാറുകളേ നിര്‍മിച്ചിട്ടുള്ളൂ. 3.06 കോടി രൂപയാണ് മഹാരാഷ്ട്രയിലെ എക്‌സ്!ഷോറൂം വില.

Ads By Google

ഗയാര്‍ഡോ എല്‍പി 550  2 ന്റെ 5.2 ലീറ്റര്‍ , 10 സിലിണ്ടര്‍ ( വി 10 ) പെട്രോള്‍ എന്‍ജിന് 550 ബിഎച്ച്പി  540 എന്‍എം ആണ് ശേഷി. റിയര്‍ വില്‍ െ്രെഡവുള്ള കാറിന് ആറു സ്പീഡ് മാനവല്‍ ഗിയര്‍ ബോക്‌സാണ്. 3.9 സെക്കന്‍ഡുകൊണ്ട് 100 കിമീ വേഗമെടുക്കും. പരമാവധി വേഗം മണിക്കൂറില്‍ 320 കിമീ.

2006 മുതല്‍ 90 കാറുകള്‍ ലംബോര്‍ഗിനി ഇന്ത്യയില്‍ വില്‍പ്പന നടത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 17 കാറുകളാണ് ഇന്ത്യയില്‍ വിറ്റഴിച്ചത്. നിലവില്‍ ഡല്‍ഹിയിലും മുംബൈയിലും ഡീലര്‍ഷിപ്പുണ്ട്. ഈ വര്‍ഷം അവസാനത്തോടെ ബാംഗ്ലൂരില്‍ ഡീലര്‍ഷിപ്പ് തുറക്കാന്‍ കമ്പനി ഒരുങ്ങുന്നു.
2003 ല്‍ പുറത്തിറങ്ങിയ ഗയാര്‍ഡോ ഇതിനോടകം 10,000 ലേറെ എണ്ണം നിരത്തിലിറങ്ങിയിട്ടുണ്ട്.

Autobeatz

Advertisement