ന്യൂദല്‍ഹി: ലണ്ടന്‍ ഒളിമ്പിക്‌സില്‍ മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനമായ സുശീല്‍ കുമാറിനും യോഗേശ്വര്‍ ദത്തുമുള്‍പ്പെടെയുള്ള താരങ്ങല്‍ ദല്‍ഹിയില്‍ തിരിച്ചെത്തി. വിമാനത്താവളത്തില്‍ ഊഷ്മളമായ വരവേല്‍പ്പാണ് ഇരുവര്‍ക്കും നല്‍കിയത്. 

Ads By Google

Subscribe Us:

ഇരുവരുടെയും നാട്ടിലെ ഗുസ്തിക്കളരികളില്‍ നിന്ന് സഹതാരങ്ങളും നാട്ടുകാരും ഉള്‍പ്പെടെ നിരവധി പേര്‍ വിമാനത്താവളത്തിലെത്തിയിരുന്നു. കൂറ്റന്‍ ഹാരമണിയിച്ചാണ് താരങ്ങളെ ഇവര്‍ എതിരേറ്റത്.

വിമാനത്താവളത്തിലെ അറൈവല്‍ ബ്ലോക്കിന് പുറത്തേക്കെത്തിയ ഉടന്‍ തന്നെ പടക്കം പൊട്ടിച്ചും ഡ്രമ്മുകള്‍ മുഴക്കിയും  ജയ് വിളികളുമായി ഇരുവരെയും സ്വീകരിച്ച ആരാധകര്‍ തോളിലേറ്റിയാണ് ഇവരെ പുറത്തെത്തിച്ചത്. പിന്നീട് പ്രത്യേകം അലങ്കരിച്ച തുറന്ന വാഹനത്തില്‍ സമീപത്തെ ക്ഷേത്രം വരെ ഇവരെ സ്വീകരിച്ചാനയിച്ചു

യോഗേശ്വര്‍ ദത്ത് വെങ്കല മെഡലും സുശീല്‍ വെള്ളിമെഡലുമാണ് ഗുസ്തിയില്‍ നേടിയത്. ബോക്‌സിങ്ങില്‍ വെങ്കല മെഡല്‍ നേടിയ മേരി കോമിനും ഊഷ്മള വരവേല്‍പാണ് വിമാനത്താവളത്തില്‍ ലഭിച്ചത്.

കേരളത്തിലെ കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ കുറച്ചുകൂടി പ്രോത്സാഹനവും സംവിധാനങ്ങളും ഒരുക്കണമെന്ന് നടത്തമത്സരത്തില്‍ പങ്കെടുത്ത ഇര്‍ഫാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മത്സരത്തിന്റെ അവസാനസമയത്ത് രണ്ട് ഫൗളുകള്‍ ഉണ്ടായതാണ് തനിക്ക് തിരിച്ചടിയായതെന്നും ഇര്‍ഫാന്‍ പറഞ്ഞു.