Categories

മോസ്റ്റ് വാണ്ടഡ് മാവോയിസ്റ്റുകളുടെ ലിസ്റ്റ് പുറത്ത്

ന്യൂദല്‍ഹി: ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് മാവോയിസ്റ്റ് നേതാക്കളുടെ വിശദാംശങ്ങള്‍ ഇന്റലിജന്‍സ് ബ്യൂറോ പുറത്തുവിട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ( മാര്‍ക്‌സിസ്റ്റ്) യുടെ പോളിറ്റ് ബ്യൂറോ, സംസ്ഥാന കമ്മിറ്റിയംഗങ്ങളുടെ പേരുവിവരങ്ങള്‍ക്കൊപ്പമാണ് പിടികിട്ടാപുള്ളകളുടെ പേരും ഉള്‍പ്പെടുത്തിയിട്ടുള്ളത്.

30 വര്‍ഷത്തിലധികമായി ഇന്ത്യന്‍ സുരക്ഷയെ വെല്ലുവിളിക്കുകയും പരാജയപ്പെടുത്തുകയും ചെയ്ത സി.പി.ഐ (മാവോയിസ്റ്റ്)യുടെ പോളിറ്റ് ബ്യൂറോ, സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളാണ് ലിസ്റ്റിലുള്ളത്. ആഭ്യന്തര സുരക്ഷയ്ക്ക് ഏറ്റവും വലിയ ഭീഷണിയെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ച ആളുകളാണിവര്‍.

ഇന്റലിജന്‍സ് ബ്യൂറോ, കേന്ദ്ര മന്ത്രാലയം, നക്‌സല്‍ ശക്തികേന്ദ്രങ്ങളിലെ പോലീസ് എന്നിവര്‍ ചേര്‍ന്നാണ് ലിസ്റ്റ് തയ്യാറാക്കിയത്. സി.പി.ഐ ( മാവോയിസ്റ്റ് ) ജനറല്‍ സെക്രട്ടറി ഗണ്‍പതി എന്ന ലക്ഷ്മണ്‍ റാവു(61) വിന്റെ പേരാണ് ലിസ്റ്റില്‍ ആദ്യമുള്ളത്. 24 ലക്ഷമാണ് ഇദ്ദേഹം എവിടെയുണ്ടെന്ന് വിവരം നല്‍കുന്നവര്‍ക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ഹൈദരാബാദ്, ധര്‍മപുരി, കരീംനഗര്‍ ജില്ലകളിലുള്ള ഗണ്‍പതിയുടെ കുടുംബാംഗങ്ങളുടെ പേരും ലിസ്റ്റിലുണ്ട്.

പോളിറ്റ് ബ്യൂറോ അംഗം നബാല കേശവ് റാവുമാണ് രണ്ടാമത്തെയാള്‍. 19ലക്ഷമാണ് നബാലയുടെ തലയ്ക്ക് വിലയിട്ടിരിക്കുന്നത്. ആന്ധ്രപ്രദേശിലെ വിജിലന്‍സ്, സി.എം.ഡി വിഭാഗത്തിലെ ഉദ്യോഗസ്ഥറാണ് നബാലയുടെ സഹോദരങ്ങള്‍.

ഒറീസയിലെ ഛത്തീസ്ഗഢിലെ കാടുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കിഷന്‍ജിയാണ് അടുത്തയാള്‍. കിഷന്‍ജിയുടെ അനിയനും പോളിറ്റ് ബ്യൂറോ അംഗവുമായ മല്ലോജുല വേണുഗോപാലും ലിസ്റ്റിലുണ്ട്.

2010 ഏപ്രിലില്‍ ദന്തേവാഡയിലുണ്ടായ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്ന് പോലീസ് പറയുന്ന സി.പി.ഐ( മാവോയിസ്റ്റ്) യുടെ ബ്യൂറോ സെക്രട്ടറി കാട്ടം സുഡാഷന്‍, തെലുങ്കാന സ്‌പെഷല്‍ സോണല്‍ കമ്മിറ്റി സെക്രട്ടറി പുല്ലുരി പ്രസാദ് റാവു, ഇന്ത്യയിലെയും നേപ്പാളിയും മാവോയിസ്റ്റുകളുടെ ലിങ്ക് എന്നുപറയുന്ന കിഷന്‍ എന്ന മഹേഷ് തുടങ്ങിയവരുടെ പേരാണ് ലിസ്റ്റിലുള്ളത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.