എഡിറ്റര്‍
എഡിറ്റര്‍
വിശപ്പുമാറ്റുന്ന കാര്യത്തില്‍ ഇന്ത്യ ദക്ഷിണ കൊറിയയേക്കാള്‍ പിന്നില്‍: 119 രാജ്യങ്ങളില്‍ ഇന്ത്യ 100 നൂറാം സ്ഥാനത്ത്
എഡിറ്റര്‍
Friday 13th October 2017 9:19am

ന്യൂദല്‍ഹി: വികസനകാര്യങ്ങളില്‍ വലിയ അവകാശവാദമുയര്‍ത്തുമ്പോഴും വിശപ്പുമാറ്റുന്ന കാര്യത്തില്‍ ഇന്ത്യ ബഹുദൂരം പിന്നിലെന്ന് റിപ്പോര്‍ട്ട്. ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ 119 രാജ്യങ്ങളുള്‍പ്പെട്ട ആഗോള വിശപ്പുസൂചികയില്‍ ഇന്ത്യ നേടിയത് നൂറാം സ്ഥാനമാണ്.

2016 പട്ടികയില്‍ 97ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ദക്ഷിണ കൊറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങള്‍ക്കും പിന്നിലാണ് ഇന്ത്യ ഇപ്പോള്‍ നിലയുറപ്പിച്ചിരിക്കുന്നതെന്നാണ് ഐ.എഫ്.പി.ആര്‍.ഐ റിപ്പോര്‍ട്ടില്‍ പറയുന്നത്.

31.4% ആണ് ഇന്ത്യയുടെ വിശപ്പു സൂചിക. തെക്കേ ഏഷ്യയിലെ ജനസംഖ്യയില്‍ മൂന്നിലൊന്നും ഇന്ത്യയിലായതിനാല്‍ ഇന്ത്യയിലെ ഈ സാഹചര്യം തെക്കേ ഏഷ്യന്‍ മേഖലയുടെ മൊത്തത്തിലുള്ള സൂചികതന്നെ വലിയ തോതില്‍ സ്വാധീനിക്കും.

നേപ്പാള്‍, മ്യാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ചൈന തുടങ്ങിയ ഇന്ത്യയുടെ അയല്‍രാജ്യങ്ങളെല്ലാം പട്ടികയില്‍ ഇന്ത്യയേക്കാള്‍ ഏറെ മുന്നിലാണ്. പാകിസ്ഥാന്‍ മാത്രമാണ് ഇന്ത്യയ്ക്ക് പിന്നിലുള്ളത്.


Also Read: യു.എസും ഇസ്രാഈലും യുനെസ്‌കോ വിട്ടു; നടപടി പാലസ്തീന്‍ അനുകൂല നിലപാടില്‍ പ്രതിഷേധിച്ച്


ചില, ക്യൂബ, തുര്‍ക്കി എന്നിവയാണ് പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ചില ആഫ്രിക്കന്‍ രാജ്യങ്ങളാണ് ഏറ്റവും പിന്നിലായുള്ളത്.

ഇന്ത്യന്‍ സമ്പത്തിന്റെ 50%ലേറെയും രാജ്യത്തെ 1% വരുന്ന ആളുകളുടെ കയ്യിലാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭക്ഷ്യ ഉല്പാദകരാണ് ഇന്ത്യ എന്നിരിക്കെയാണ് വിശപ്പുമാറ്റുന്ന കാര്യത്തില്‍ ഇന്ത്യ പിന്നാക്കം നില്‍ക്കുന്നത്.

Advertisement