ന്യൂദല്‍ഹി: ആഗോളതലത്തില്‍ നിലനില്‍ക്കുന്ന സാമ്പത്തിക വളര്‍ച്ചാ മുരടിപ്പ് ഇന്ത്യയെയും ബാധിച്ചതായി അര്‍ഥവാര്‍ഷിക സാമ്പത്തിക അവലോകനത്തില്‍ ധനമന്ത്രാലയം വ്യക്തമാക്കി.

അര്‍ഥവാര്‍ഷിക സാമ്പത്തിക അവലോകനത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 7.3 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്. 9 ശതമാനം വളര്‍ച്ചാ നിരക്കാണ് ലക്ഷ്യമിട്ടിരുന്നത്.

ആഗോള സാമ്പത്തിക മാന്ദ്യം ഭക്ഷ്യവിലക്കയറ്റത്തിനും പെട്രോള്‍ വിലവര്‍ധനവിനും അടിസ്ഥാന കാരണമായി. ഇത് വികസിത രാജ്യങ്ങളെപ്പോലും തളര്‍ത്തിയിട്ടുണ്ട്. ഇത് ഇന്ത്യയെയും ബാധിച്ചിരിക്കുന്നുവെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു.

ധനക്കമ്മി പ്രതിശീര്‍ഷവരുമാനത്തിന്റെ 4.6 ശതമാനമായിട്ടുണ്ട്. കാര്‍ഷിക വളര്‍ച്ചയിലും ഇടിവുണ്ടായിട്ടുണ്ട്.

ആഗോള സാമ്പത്തിക മാന്ദ്യവും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് വളര്‍ച്ചാ നിരക്ക് കുറയാന്‍ കാരണമായതായി പറയുന്നത്.

Malayalam News
Kerala News in English