എഡിറ്റര്‍
എഡിറ്റര്‍
ജി.എസ്.എല്‍.വി ഡി 5 വിക്ഷേപണം വിജയകരം
എഡിറ്റര്‍
Monday 6th January 2014 10:22am

gslvd5

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ യശസ്സുയര്‍ത്തി ഐ.എസ്.അര്‍.ഒ യുടെ പുതുവര്‍ഷ സമ്മാനം. തദ്ദേശീയ ക്രയോജനിക് എഞ്ചിന്‍ ഉപയോഗിച്ചുള്ള  ജി എസ് എല്‍ വി ഡി5 ഐ.എസ്.ആര്‍.ഒ വിജയകരമായി വിക്ഷേപിച്ചു.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വൈകുന്നേരം 4.18 നായിരുന്നു വിക്ഷേപണം.

ഇതോടെ ഏറെ സങ്കീര്‍ണമായ ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആറാമത് രാഷ്ട്രമായി ഇന്ത്യ മാറി. അമേരിക്ക, റഷ്യ, ജപ്പാന്‍, ചൈന, ഫ്രാന്‍സ് എന്നീ രാഷ്ട്രങ്ങളോടൊപ്പം ഇനി ഇന്ത്യയുടെ പേരുമുണ്ടാകും.

വാര്‍ത്താ വിനിമയ രംഗത്ത് വന്‍ മുന്നേറ്റത്തിനുതകുന്ന  1928 കിലോ ഭാരമുള്ള ജിസാറ്റ് 14 നെയാണ് ജി എസ് എല്‍ വി ഡി5 ഭ്രമണപഥത്തിലെത്തിച്ചത്.

ഐ.എസ്.ആര്‍.ഒ യുടെ ഈ നേട്ടം നിങ്ങളെ അറിയിക്കുന്നതില്‍ ഞാന്‍ ഏറെ സന്തോഷവാനാണ്. ഇന്ത്യയുടെ ക്രയോജനിക് സാങ്കേതിക വിദ്യ പ്രതീക്ഷിച്ചതുപോലെ വിജയകരമായിരിക്കുന്നുവെന്നും ജിസാറ്റ് 14 നെ ഭ്രമണപഥത്തിലെത്തിക്കാനായെന്നും വിക്ഷേപണ ശേഷം ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്‍ പറഞ്ഞു.

പുതിയ നേട്ടത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഐ.എസ്.ആര്‍.ഒ യിലെ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു. ജി എസ് എല്‍ വി സാങ്കേതിക വിദ്യ കൈവരിക്കുകയെന്നത് 2001 മുതല്‍ ഐ.എസ്.ആര്‍.ഒ യുടെ മുന്നിലെ വെല്ലുവിളിയായിരുന്നു.

നിരവധി പരാജയങ്ങള്‍ക്കൊടുവിലാണ് ഇപ്പോഴത്തെ വിജയം ഐ.എസ്.ആര്‍.ഒ കൈവരിച്ചിരിക്കുന്നത്.

Advertisement