മുംബൈ: ഇന്ത്യയുടെ വിദേശകടത്തില്‍ വന്‍ വര്‍ധന. ഈ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ വിദേശകടം 273.1 ബില്യണ്‍ ഡോളറായാണ് ഉയര്‍ന്നത്. ദീര്‍ഘകാല-ഹ്രസ്വകാല വായ്പ എന്നിവയിലുണ്ടായ വര്‍ധനവാണ് വിദേശകടം ഉയരാന്‍ ഇടയാക്കിയിരിക്കുന്നത്.

ഹ്രസ്വകാല വായ്പ 5.4 ബില്യണ്‍ ഡോളറില്‍ നിന്നും 57.8 ബില്യണായാണ് ഉയര്‍ന്നിരിക്കുന്നത്. ഏതാണ്ട് 21 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദീര്‍ഘകാല വായ്പ 215.2 ബില്യണായി ഉയര്‍ന്നിട്ടുണ്ട്. വ്യാവസായിക ലോണുകളിലും മറ്റുമുണ്ടായ വര്‍ധനയും വിദേശകടം വര്‍ധിക്കാന്‍ കാരണമായെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.