ന്യൂദല്‍ഹി: ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഹണികോംപ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ടാബ്‌ലറ്റ് ഇന്ത്യന്‍ വിപണിയിലെത്തി. എയ്‌സറാണ് ടാബ്‌ലറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. വിന്‍ഡോസ് -7ല്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു ടാബ്‌ലറ്റും കമ്പനിതന്നെ പുറത്തിറക്കിയിട്ടുണ്ട്.

10.1 ഇഞ്ച് ടാബ്‌ലറ്റാണ് പുറത്തിറക്കിയത്. ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ, ഫുള്‍സൈസ് യു.എസ്.ബി പോര്‍ട്ട്, എച്ച്.ഡി.എം.ഐ ഔട്ട്പുട്ട്, മൈക്രോ എസ്.ഡി കാര്‍ഡ്, സിം കാര്‍ഡ് എന്നീ സവിശേഷതകളോടെയുള്ള ടാബ്‌ലറ്റാണ് എയ്‌സര്‍ രംഗത്തെത്തിച്ചത്.

മറ്റ് ഹണികോംപ് ടാബ്‌ലറ്റുകളിലുള്ളപോലെത്തന്നെ ഡുവല്‍ കോര്‍ ജി.എച്ച് പ്രൊസസ്സറും, 10.1 ഫഌഷ് സപ്പോര്‍ട്ടും ഈ ടാബ്‌ലറ്റിലുമുണ്ട്. വിന്‍ഡോസ്-7ല്‍ പ്രവര്‍ത്തിക്കുന്ന ഐകണ്‍ ഡുവല്‍ സ്‌ക്രീന്‍ നോട്ട്ബുക്കും എയ്‌സര്‍ പുറത്തിറക്കിയിട്ടുണ്ട്. ഇതിന് പുറമേ 7 ഇഞ്ച് ആന്‍ഡ്രോയ്ഡ് ടാബ്‌ലറ്റും സ്മാര്‍ട്ട്‌ഫോണും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.