തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ ത്രീഡി സിനിമ മൈഡിയര്‍ കുട്ടിച്ചാത്തന്‍ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ വീണ്ടുമെത്തുന്നു.

27 വര്‍ഷങ്ങള്‍ക്കുമുമ്പ് വെള്ളിത്തിരയിലെത്തിയ ചിത്രത്തില്‍ ചെറിയ രീതിയിലുള്ള മാറ്റങ്ങള്‍ വരുത്തിയാണ് ചിത്രം വീണ്ടുമെത്തുന്നത്. തമിഴ്‌നടന്‍ പ്രകാശ് രാജ്, ബോളിവുഡ് നടി ഊര്‍മ്മിള മണ്ഡോദ്കര്‍ എന്നിവര്‍ പുതിയ ചിത്രത്തിലുണ്ട്.

മുന്‍പതിപ്പിനേക്കാള്‍ 25 മിനിട്ട് ദൈര്‍ഘ്യം പുതിയ ചിത്രത്തിനുണ്ട്.

ജിജോ സംവിധാനം ചെയ്ത ചിത്രം ഓണത്തിന് തിയേറ്ററുകളിലെത്തുമെന്ന് നിര്‍മ്മാതാവ് നവോദയ അപ്പച്ചന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഹിന്ദിയുള്‍പ്പടെയുള്ള മറ്റു ഭാഷകളിലേക്കും മൈഡിയര്‍ കുട്ടിച്ചാത്തന്‍ മൊഴിമാറ്റം നടത്തും.