ന്യൂദല്‍ഹി: ജനുവരി മാസത്തിലെ കയറ്റുമതി 10.1 ശതമാനം വര്‍ധിച്ച് 25400 കോടി ഡോളറായിരിക്കുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി കയറ്റുമതി മേഖല തളര്‍ച്ചയിലായിരുന്നു.

എന്നാല്‍ രാജ്യത്തെ ഇറക്കുമതി വര്‍ധിച്ചിട്ടുണ്ട്. 20.3 ശതമാനം ഉയര്‍ന്ന് 4010 കോടി ഡോളറിലെത്തിയിട്ടുണ്ട്. 147 കോടി ഡോളറിന്റെ വ്യാപാര കമ്മിയാണ് രാജ്യം നേരിടുന്നത്.

അതേസമയം, രാജ്യത്തെ പ്രത്യേക സാമ്പത്തിക മേഖലകളില്‍ (സെസ്) നിന്നുള്ള കയറ്റുമതി ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ വലിയ വളര്‍ച്ച രേഖപ്പെടുത്തി. മുന്‍വര്‍ഷത്തേക്കാള്‍ 17% വളര്‍ച്ചയാണ് പ്രത്യേക സാമ്പത്തിക മേഖലകളില്‍ ഉണ്ടായിട്ടുള്ളത്. ഐടി, ഐടി-ഹാര്‍ഡ്‌വെയര്‍, എന്‍ജിനീയറിങ്, പെട്രോളിയം, തുകല്‍, വസ്ത്ര മേഖലകളിലാണു പ്രധാനമായും കയറ്റുമതി വളര്‍ച്ച രേഖപ്പെടുത്തിയത്.

Malayalam News

Kerala News In English