ന്യൂദല്‍ഹി: 2010-11 വര്‍ഷങ്ങളില്‍ ഇന്ത്യയുടെ കയറ്റുമതിയില്‍ 50 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തി 220 ബില്യണ്‍ ഡോളറെന്ന റെക്കോര്‍ഡിലെത്തി. അമേരിക്കയടക്കമുള്ള അന്താരാഷ്ട്രവിപണിയില്‍ നിന്നുള്ള വര്‍ധനവാണ് കയറ്റുമതി വര്‍ധിക്കാന്‍ കാരണമായിരിക്കുന്നത്.

അതനിടെ ഇറക്കുമതിയിലും കാര്യമായ മുന്നേറ്റമുണ്ടായിട്ടുണ്ടെന്ന് വാണിജ്യവകുപ്പ് പുറത്തുവിട്ട രേഖകള്‍ സൂചിപ്പിക്കുന്നു. 21.2 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തി ഇറക്കുമതി 31.7 ബില്യണ്‍ ഡോളറിലെത്തിയിട്ടുണ്ട്. വ്യാപാരകമ്മി 8.1 ബില്യണ്‍ ഡോളറായിട്ടുണ്ട്.

എഞ്ചിനീയറിംഗ്, പെട്രോളിയം, ഓയില്‍ ലൂബ്രിക്കന്റ്‌സ്, കോട്ടണ്‍, രാസവസ്തുക്കള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നിവയാണ് കയറ്റുമതിയില്‍ മുന്നിട്ടുനില്‍ക്കുന്നത്.