ന്യൂദല്‍ഹി: ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കുറയും. നടപ്പുസാമ്പത്തിക വര്‍ഷം 7.5 ശതമാനമായി സാമ്പത്തിക വളര്‍ച്ച കുറയുമെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജിയാണ് അറിയിച്ചത്. ഒമ്പതു ശതമാനം വളര്‍ച്ചയായിരുന്നു ബജറ്റില്‍ ലക്ഷ്യമിട്ടിരുന്നത്.

സാമ്പത്തിക വളര്‍ച്ച കുറയുകയാണെങ്കിലും 2008-09 ലെ മാന്ദ്യകാലത്ത് നടപ്പാക്കിയതു പോലോത്ത സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ അവതരിപ്പിക്കാന്‍ ഇപ്പോള്‍ നിര്‍വാഹമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ചില്ലറ വ്യാപാര രംഗത്തെ വിദേശ നിക്ഷേപത്തെ എതിര്‍ക്കുന്നത് രാഷ്ട്രീയ ലാഭം ലക്ഷ്യമിടുന്നവരാണെന്നു പ്രണബ് മുഖര്‍ജി കുറ്റപ്പെടുത്തി. പദ്ധതിയെ എതിര്‍ക്കുന്നവരെ അനുനയിപ്പിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. മുന്‍ വര്‍ഷങ്ങളിലുണ്ടായ വലിയ നഷ്ടം നികത്താന്‍ വിദേശ നിക്ഷേപം സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Malayalam News

Kerala News in English