എഡിറ്റര്‍
എഡിറ്റര്‍
ലോക അമ്പെയ്ത്തില്‍ ദീപിക കുമാരി നമ്പര്‍ വണ്‍
എഡിറ്റര്‍
Friday 22nd June 2012 8:59am

ന്യൂദല്‍ഹി: ലണ്ടന്‍ ഒളിമ്പിക് പ്രതീക്ഷയായ ഇന്ത്യയുടെ അമ്പെയ്ത്ത് താരം ദീപിക കുമാരി ലോക അമ്പെയ്ത്തില്‍ ഒന്നാം സ്ഥാനത്ത്. ദക്ഷിണകൊറിയന്‍ താരം ബൊബായ് കിയെ പിന്തള്ളിയാണ് ദീപിക ഒന്നാം സ്ഥാനത്ത് എത്തിയത്.

253 പോയിന്റുമായാണ് ദീപിക ഈ നേട്ടം കൈവരിച്ചത്. ഡോള ബാനര്‍ജിയാണ് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള ഇന്ത്യന്‍ താരം.

ആദ്യ ഇരുപത് സ്ഥാനങ്ങളില്‍ ഇന്ത്യന്‍ താരങ്ങളില്ല. ലണ്ടന്‍ ഒളിമ്പിക്‌സ് യോഗ്യതയും ദീപിക നേടിയിട്ടുണ്ട്. ദീപികയോടൊപ്പം ലെയ്ഷ്രം ബൊമ്പല്യ ദേവി, ചെക്രൊവോലു സുരോ, ജയന്തതാലുതര്‍ എന്നിവരും പങ്കെടുക്കും.

ദല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണമെഡല്‍ ജേതാവ് കൂടിയാണ് ദീപിക. 2009 ലെ കേഡറ്റ് വേള്‍ഡ് ടൈറ്റിലും ഈ പതിനെട്ട് കാരി സ്വന്തമാക്കിയിട്ടുണ്ട്. ജാര്‍ഘണ്ഡ് സ്വദേശിനിയാണ് ദീപിക.

Advertisement