എഡിറ്റര്‍
എഡിറ്റര്‍
കശാപ്പിനുള്ള കന്നുകാലികളുടെ വില്‍പ്പന നിരോധിച്ചതിന് പിന്നാലെ ഇന്ത്യയിലെ ഏറ്റവും മികച്ച ബീഫ് കയറ്റുമതി സ്ഥാപനത്തിന് കേന്ദ്രസര്‍ക്കാറിന്റെ വക പുരസ്‌കാരം
എഡിറ്റര്‍
Thursday 15th June 2017 9:00am

 

ന്യൂദല്‍ഹി: കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ ഇരട്ടത്താപ്പിന് മറ്റൊരു തെളിവായി ഒരു പുരസ്‌കാര പ്രഖ്യാപനം. ഇന്ത്യയിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതി സ്ഥാപനമായ അല്ലാന സണ്‍സ് പ്രൈവറ്റ് ലിമിറ്റഡിന് മികച്ച പ്രകടനത്തിനുള്ള പുരസ്‌കാരം നല്‍കി ‘ആദരിച്ചിരിക്കുക’യാണ് കേന്ദ്രസര്‍ക്കാര്‍. കശാപ്പിനായുള്ള കന്നുകാലികളുടെ വില്‍പ്പന നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയതിന് പിന്നാലെയാണ് പുരസ്‌കാര വാര്‍ത്തയെന്നതാണ് വൈരുദ്ധ്യം.

2014-15, 2015-16 വര്‍ഷങ്ങളിലെ കയറ്റുമതി രംഗത്തെ പ്രകടനവും ഭക്ഷ്യമേഖലയില്‍ നല്‍കിയ സമഗ്രസംഭാവനയും കണക്കിലെടുത്താണ് കമ്പനിക്ക് പുരസ്‌കാരം നല്‍കുന്നത് എന്ന് വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള അഗ്രിക്കള്‍ച്ചറല്‍ ആന്റ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റി (എ.പി.ഇ.ഡി.എ) വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. എ.പി.ഇ.ഡി.എയുടെ ഡയമണ്ട് ട്രോഫിയാണ് അല്ലാന സണ്‍സ് പ്രൈവറ്റ് ലിമിറ്റഡിന് ലഭിച്ചിരിക്കുന്നത്.


Also Read: കൊച്ചിയ്ക്കും തിരുവനന്തപുരത്തിനും ശേഷം ലുലു മാള്‍ കോഴിക്കോട്ടും; വകുപ്പുകളുടെ എതിര്‍പ്പ് മറികടന്ന് മാളിനായി ഭൂമി വിട്ടുനല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു


10,000 കോടി രൂപയുടെ ബീഫാണ് കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കയറ്റുമതി ചെയ്തതെന്ന് അല്ലാന സണ്‍സിന്റെ ഡയറക്ടര്‍ ഫുസാന്‍ അലാവി പറഞ്ഞു. രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്യുന്ന മാട്ടിറച്ചിയുടെ മൂന്നില്‍ ഒന്നും കയറ്റുമതി ചെയ്യുന്നത് അല്ലാന സണ്‍സ് ആണെന്നും അദ്ദേഹം അവകാശപ്പെട്ടു. സുപ്രീം കോടതി

അതേസമയം കന്നുകാലി വില്‍പ്പന നിയന്ത്രണത്തിനെതിരായ പൊതുതാല്‍പ്പര്യ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഹൈദ്രബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധസംഘടനക്ക് വേണ്ടി മാംസ വ്യാപാരി ആയ ഹക്കീം കുറേഷിയാണ് കേന്ദ്ര വിജ്ഞാപനത്തിന് എതിരെ സുപ്രീം കോടതിയയെ സമീപിച്ചത്.


Never Miss: കൊച്ചി മെട്രോ ഓടിക്കാന്‍ പൈലറ്റുമാരുണ്ട്; എന്നാല്‍ അവര്‍ മാത്രമാണോ മെട്രോ ട്രെയിനുകള്‍ ഓടിക്കുന്നത്? ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററിനെ കുറിച്ച് കൂടുതല്‍ അറിയാം


കേന്ദ്രവിജ്ഞാപനം നേരത്തെ ചെന്നൈ ഹൈക്കോടതിയുടെ മധുര ബെഞ്ച് സ്റ്റേ ചെയ്തിരുന്നു.കേരള ഹൈക്കോടതിയിലും കേന്ദ്ര വിജ്ഞാപനത്തിനെതിരായ ഹര്‍ജി നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വിവിധ ഹൈക്കോടതികളില്‍ ഉള്ള ഹര്‍ജികള്‍ എല്ലാം സുപ്രീം കോടതിയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണം എന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കും.

Advertisement