എഡിറ്റര്‍
എഡിറ്റര്‍
ഇടതു കൈകൊണ്ടു വലതുകൈകൊണ്ടും പന്തെറിഞ്ഞ് അക്ഷയ്; അങ്കലാപ്പ് വിട്ടുമാറാതെ ഓസീസ് താരങ്ങള്‍; വീഡിയോ
എഡിറ്റര്‍
Tuesday 12th September 2017 11:41pm

 

ന്യൂദല്‍ഹി: ഇന്ത്യന്‍ പര്യടനത്തിനെത്തിയ ഓസീസ് ടീമും ഇന്ത്യയുടെ പ്രസിഡന്റdസ് ഇലവനും തമ്മിലുള്ള മത്സരത്തില്‍ യുവ ബൗളറുടെ തകര്‍പ്പന്‍ പ്രകടനം. 24 കാരനായ അക്ഷയ് കര്‍ണെവാറാണ് തന്റെ ബൗളിങ്ങ് രീതികൊണ്ട് ഓസീസ് താരങ്ങളെ വട്ടംകറക്കിയത്.


Also Read: സുരേഷ് റെയ്‌ന സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; യാത്രക്കിടെ കാറിന്റെ ടയര്‍ ഊരിത്തെറിച്ചു


ഒരേ ഓവറില്‍ വലതു കൈയ്യ് കൊണ്ടും ഇടതു കൈയ്യ് കൊണ്ടും പന്തെറിഞ്ഞായിരുന്നു അക്ഷയ് തന്റെ ബൗളിങ് പാടവും കംഗാരുക്കള്‍ക്ക് മുന്നില്‍ കാഴ്ചവെച്ചത്. ഇരുകൈയ്യുകള്‍ ഉപയോഗിച്ചും പന്തെറിഞ്ഞ് നേരത്തെ പ്രശസ്തനായ വ്യക്തിയാണ് അക്ഷയ്.

തന്റെ വ്യത്യസ്ത രീതിയുമായി നാഗ്പൂര്‍ ക്രിക്കറ്റ് മൈതാനത്ത് ശ്രദ്ധേയനായ അക്ഷയ് യൂസഫ് പത്താന്റെയും ഇര്‍ഫാന്‍ പത്താന്റെയും പ്രോത്സാഹനത്തോടെയാണ് ബൗളിങ് രീതി ആഭ്യന്തര ക്രിക്കറ്റില്‍ ഉപയോഗിച്ച് തുടങ്ങുന്നത്.

17 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 34 ഉം, 13 ടി-20 മത്സരത്തില്‍ നിന്നും 10 വിക്കറ്റും താരം ഇതുവരെ നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഓസീസ് ഇലവനെതിരെ നടന്ന സന്നാഹ മത്സരത്തില്‍ വലതു കൈയ്യന്‍ ബാറ്റ്‌സ്മാനു ഇടതു കൈ ബോളും ഇടതു കൈയ്യന്‍ ബാറ്റ്‌സ്മാനു വലതു കൈ ഉപയോഗിച്ചുമായിരുന്നു അക്ഷയ് ബോള്‍ ചെയ്തത്.

വീഡിയോ കാണാം:

Akshay Karnewar bowling slow left-arm to right handers and right-arm off-spin to the lefties. @Sportskeeda #BPXIvAUS #AUSvBPXI

A post shared by vignesh ananthasubramanian (@vignesh_madridista26) on

Advertisement