ഹൂസ്റ്റണ്‍: ഇസ്‌ലാമിക ജിഹാദി പുസ്തകങ്ങള്‍ കൈവശം വച്ചതിന് മുംബൈയിലെ ഡോക്യുമെന്ററി സംവിധായകന്‍ ഹൂസ്റ്റണ്‍ വിമാനത്താവളത്തില്‍‍ അറസ്റ്റില്‍. വിജയ്കുമാറാണ് (40) ജിഹാദിനെ സംബന്ധിച്ച പുസ്തകങ്ങള്‍ കൈവശം വച്ചതിന് പോലിസ് പിടിയിലായത്.വെള്ളിയാഴ്ചയാണ് വിജയ്കുമാര്‍ അറസ്റ്റിലായത്.
ഹിന്ദു കോണ്‍ഗ്രസ് ഓഫ് അമേരിക്ക എന്ന പരിപാടിയില്‍ ഭീകരവാദത്തിന്റെ വിവിധ ഭീഷണികള്‍ എന്ന വിഷയത്തില്‍ ക്ലാസെടുക്കാന്‍ വേണ്ടിയാണ് വിജയകുമാര്‍ ഇസ്‌ലാമിക പുസ്തകങ്ങള്‍ കൈവശം വച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. വിജയ്കുമാറിന്റെ ജാമ്യത്തുക 50,000 ഡോളറില്‍ നിന്നും 5,000 ഡോളറായി പോലിസ് കുറച്ചുനല്‍കിയിട്ടും വിജയകുമാര്‍ ഇപ്പോഴും പോസിസ് കസ്റ്റഡിയില്‍ തന്നെയാണ്.

നിരോധിത മാരകായുധവും വിജയകുമാറിന്റെ ബാഗിലുണ്ടായിരുന്നുവെന്ന് പോലിസ് അറിയിച്ചു. എന്നാല്‍ അത് സ്വയം സുരക്ഷയ്ക്കു വേണ്ടിയുള്ളതായിരുന്നുവെന്നും വിജയ്കുമാറിന്റെ അഭിഭാഷകന്‍ പറഞ്ഞു.