ന്യൂദല്‍ഹി: ആഭ്യന്തരസംഘര്‍ഷം രൂക്ഷമായ ലിബിയയിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായതായി പ്രവാസികാര്യമന്ത്രി വയലാര്‍ രവി അറിയിച്ചു. കപ്പല്‍ മാര്‍ഗമായിരിക്കും ഇവരെ നാട്ടിലെത്തിക്കുക. ട്രിപ്പോളിയിലെ ഇന്ത്യന്‍ അംബാസിഡറില്‍ നിന്നും നിര്‍ദേശം ലഭിച്ചാലുടന്‍ ഇതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

18,000ഇന്ത്യക്കാരാണ് ലിബിയയിലുള്ളത്. വിമാനമാര്‍ഗം എത്തിക്കുക എന്നത് ബുദ്ധിമുട്ടായതിനാലാണ് കപ്പല്‍ മാര്‍ഗം ഇവരെ നാട്ടിലെത്തിക്കുന്നത്.