എഡിറ്റര്‍
എഡിറ്റര്‍
‘ഇവര്‍ നരഭോജികളാണ്’ യു.പിയില്‍ നൈജീരിയന്‍ വിദ്യാര്‍ഥികള്‍ക്കെതിരെ വംശീയ ആക്രമണം: ആക്രമിക്കപ്പെട്ടത് പത്തോളം വിദ്യാര്‍ഥികള്‍
എഡിറ്റര്‍
Tuesday 28th March 2017 10:44am

നോയിഡ: യു.പിയിലെ ഗ്രേയ്റ്റര്‍ നോയിഡയില്‍ നൈജീരിയന്‍ വിദ്യാര്‍ഥികള്‍ക്കെതിരെ വംശീയാക്രമണം. മയക്കുമരുന്ന് ഓവര്‍ഡോസിനെ തുടര്‍ന്ന് മാനിഷ് ഖാരി എന്ന 16കാരന്‍ മരിച്ചതിനു പിന്നാലെ ഈ മരണത്തിനു കാരണം നൈജീരിയന്‍ വിദ്യാര്‍ഥികളാണെന്നും ഇവര്‍ നരഭോജികളാണെന്നും പറഞ്ഞ് പ്രദേശവാസികള്‍ ഇവര്‍ക്കെതിരെ രംഗത്തുവരികയായിരുന്നു.

വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ മാനിഷ് ഖാരിയെ കാണാതായി. പിറ്റേദിവസം രാവിലെ ഇയാളെ ബോധമറ്റ നിലയില്‍ കണ്ടെത്തുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കുകയുമായിരുന്നു. ചികിത്സയ്ക്കിടെ ഇയാള്‍ മരിക്കുകയും ചെയ്തു.

ഇതോടെ ഖാരിക്ക് മയക്കുമരുന്ന് നല്‍കിയത് നൈജീരിയന്‍ വിദ്യാര്‍ഥികളാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തുകയായിരുന്നു. വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് 500ഓളം പ്രദേശവാസികള്‍ എസ്.എസ്.പി ഓഫീസിലേക്കു ശനിയാഴ്ച മാര്‍ച്ചു നടത്തി.


Must Read: ‘മുസ്‌ലിം പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിര്‍ത്തുക; ഇല്ലെങ്കില്‍ നമാസ് നടത്താന്‍ തന്നെ അനുവദിക്കില്ല’; യു.പിയില്‍ വീണ്ടും വര്‍ഗ്ഗീയ പോസ്റ്ററുകള്‍ 


ഇതേത്തുടര്‍ന്ന് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും അഞ്ച് നൈജീരിയന്‍ വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഉസ്മാന്‍, അമിര്‍, കബീര്‍, അബ്ദുല്‍, സയ്യിദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

എന്നാല്‍ ഇവര്‍ക്കെതിരെ തെളിവില്ലെന്നു കണ്ടെത്തിയതോടെ ഞായറാഴ്ച ഇവരെ വിട്ടയക്കുകയും ചെയ്തു. എന്നാല്‍ പ്രതിഷേധക്കാര്‍ ഇതിനെതിരെ മെമ്മോറാണ്ടവുമായി ജില്ലാ മജിസ്‌ട്രേറ്റിനെ സമീപിച്ചു. തുടര്‍ന്ന് പ്രതിഷേധം അക്രമാസക്തമാകുകയും പാരി ചൗക്കിലൂടെ കടന്നുപോകുകയായിരുന്ന മൂന്ന് നൈജിരിയന്‍ വിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെടുകുയം ചെയ്തു.

Must Read: ‘മുസ്‌ലീങ്ങളെയെല്ലാം ഞങ്ങള്‍ കൊല്ലും’ എന്നു പ്രഖ്യാപിച്ചുകൊണ്ട് മൂന്നു തവണ അവര്‍ വന്നു: ഗുജറാത്തിലെ കലാപത്തെക്കുറിച്ച് ദൃക്‌സാക്ഷികള്‍ പറയുന്നു


ഹോണ്ട സിറ്റി മേഖലയിലൂടെ കടന്നുപോയ രണ്ടു നൈജിരയന്‍ വിദ്യാര്‍ഥികളും ആക്രമിക്കപ്പെട്ടു. ഇവരില്‍ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അന്‍സാല്‍ പ്ലാസ മേഖലയില്‍ ഒരു നൈജീരിയന്‍ യുവാവിനെ തല്ലിച്ചതക്കുകയും ചെയ്തു. ഇയാളെ കൈലാഷ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പാരി ചൗക്കില്‍വെച്ച് മറ്റൊരു നൈജീരിയക്കാരനും ആക്രമിക്കപ്പെട്ടു. ഇയാളെയും ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Advertisement