Categories

ഓഹ­രി ത­ട്ടിപ്പ്: ഇ­ന്ത്യ­ക്കാര്‍ അ­മേ­രി­ക്ക­യില്‍ അ­റ­സ്റ്റില്‍

anilkumarന്യൂയോര്‍ക്ക്: അ­മേ­രിക്കന്‍ ഓഹരിവിപണിയില്‍ തട്ടിപ്പ് നട­ത്തി കൊള്ള ലാഭമുണ്ടാക്കിയ കേസില്‍ രണ്ട് ഇന്ത്യന്‍ വംശജരും ഒരു ശ്രീലങ്കന്‍ വംശജനും അറസ്റ്റിലായി. അമേ­രി­ക്ക­യിലെ മക്കിന്‍സി ആന്‍ഡ് കമ്പനിയിലെ ഡ­യ­റക്ടര്‍ അനില്‍കുമാര്‍, ഇന്റല്‍ കാ­പ്പിറ്റല്‍ ട്രഷറി വിഭാഗം മേധാവി രാജീവ് ഗോയല്‍ എന്നിവരാണ് അറസ്റ്റി­ലാ­യ ഇന്ത്യക്കാര്‍.

700 കോടി ഡോളര്‍ ആസ്തിയുള്ള ഓഹരി നിക്ഷേപ സ്ഥാപനത്തിന്റെ ഉട­മയാ­യ രാ­ജ് രാ­ജ­ര­ത്‌­ന­മാ­ണ് അ­റ­സ്­റ്റിലാ­യ ശ്രീ­ല­ങ്ക­ക്കാരന്‍. ലോകത്തെ ഏറ്റവും ധനാഢ്യനായ ശ്രീലങ്കക്കാര­നാ­യി ക­ണ­ക്കാ­ക്കു­ന്ന ഇ­യാള്‍ തമിഴ് വംശ­ജ­നാണ്. മൂന്ന് അമേരിക്കക്കാരും അറസ്റ്റിലായിട്ടുണ്ട്.

ആറു പ്രതികളും ചേര്‍ന്ന് മൂന്നു വര്‍ഷത്തിനിടെ ഓഹരിവിപണിയില്‍ രണ്ടു കോടി ഡോളര്‍ അനധികൃത ലാഭമുണ്ടാക്കിയെന്നാണ് കേ­സ്.

ഒ­ക്ടോ­ബര്‍ 18 2009


Comments are closed.