Categories

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ യുവാവ് കുത്തേറ്റ് മരിച്ചു

australiaമെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ വെസ്റ്റ് ഫുട്‌സ്‌ക്രേയിലെ റെസ്‌റ്റോറന്റില്‍ ഇന്ത്യന്‍ യുവാവ് കുത്തേറ്റു മരിച്ചു. പഞ്ചാബ് സ്വദേശിയായ നിതിന്‍ ഗാര്‍ഗാണ് (21) മരിച്ചത്. ഇന്നു പുലര്‍ച്ചെ ഇന്ത്യന്‍ സമയം 3.30 നായിരുന്നു ആക്രമണം. അക്രമത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസമാക്കിയ നിതിന്‍ റെസ്‌റ്റോറന്റിലെ ജീവനക്കാരനായിരുന്നു.

വയററില്‍ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ നിതിനെ റോയല്‍ മെല്‍ബണ്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആസ്‌ട്രേലിയയില്‍ തുടര്‍ച്ചയായി ഇന്ത്യന്‍ വംശജര്‍ക്കെതിരെ ആക്രമണം നടക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴുണ്ടായത് വംശീയാക്രമണമല്ലെന്നാണ് മെല്‍ബണ്‍ പോലീസിന്റെ റിപ്പോര്‍ട്ട്. സംഭവത്തിനെതിരെ ഓസ്‌ട്രേലിയയിലുളള ഇന്ത്യന്‍ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.