കാഠ്മണ്ഡു: മുപ്പത് വയസ് പ്രായമുള്ള ഇന്ത്യന്‍ യുവതിയെ നേപ്പാളിലെ ഹോട്ടലില്‍ കഴുത്ത് ഞെരിച്ച് കൊന്ന നിലയില്‍ കണ്ടെത്തി. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലാണ് സംഭവം.

പ്രണയനൈരാശ്യമാകാം കൊലയ്ക്കു പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. സ്ത്രീയോടൊപ്പം ഉണ്ടായിരുന്ന പുരുഷനെ പൊലീസ് തിരയുന്നുണ്ട്.

കൊല്ലപ്പെട്ട സ്ത്രീയും ഒരു പുരുഷനും ദമ്പതികളെന്ന വ്യാജേന ഹോട്ടലില്‍ മുറിയെടുക്കുകയായിരുന്നു. അല്‍പ സമയത്തിനു ശേഷം പുരുഷന്‍ മരുന്നു വാങ്ങാനായി പുറത്തേക്കുപോയി. മുറി പുറത്തു നിന്നും പൂട്ടിയിരിക്കുകയായിരുന്നു. സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ ജനലയിലൂടെ മുറി പരിശോധിച്ചപ്പോള്‍ സ്ത്രീയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

സ്ത്രീയോടൊപ്പം ഉണ്ടായിരുന്ന വ്യക്തി നരേന്‍ ധാ എന്നാണ് പേര് നല്‍കിയിരുന്നത്. സ്ത്രീയെ കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.