Administrator
Administrator
ടെസ്റ്റ് ടീം: ദ്രാവിഡും യുവരാജും ശ്രീശാന്തും പുറത്ത്
Administrator
Thursday 28th January 2010 1:13pm

മുംബൈ: ആഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരിക്ക് കാരണം രാഹുല്‍ദ്രാവിഡ്, യുവരാജ് സിങ്, ശ്രീശാന്ത് എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. മിര്‍പൂര്‍ ടെസ്റ്റില്‍ ബംഗ്ലാദേശുമായുള്ള കളിക്കിടെ ഷഹദത്ത് ഹുസൈന്റെ പന്ത് കൊണ്ടാണ് ദ്രാവിഡിന് പരിക്കേറ്റത്. മൂന്നാഴ്ച വിശ്രമിക്കാനാണ് ഡോക്ടര്‍മാര്‍ ദ്രാവിഡിനോട് നിര്‍ദേശിച്ചത്.

ശ്രീശാന്തിനും യുവരാജിനും ആദ്യ ടെസ്റ്റ് നഷ്ടപ്പെടും. രണ്ടാം ടെസ്റ്റ് മാച്ചിന് മുന്നോടിയായിട്ടായിരിക്കും അടുത്ത ടീം പ്രഖ്യാപനമുണ്ടാവുക. വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനുമായ പശ്ചിമ ബംഗാളിന്റെ വൃദ്ധിമാന്‍ സാഹാ, ഫാസ്റ്റ് ബൗളര്‍ കര്‍ണാടകയുടെ എ മിഥുന്‍ എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. ഹര്‍ഭജന്‍സിങ്, അമിത് മിശ്ര, പ്രഖ്യാന്‍ ഓജ എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍.

ടീം ഇന്ത്യ: എം എസ് ധോണി, വീരേന്ദര്‍ സെവാഗ്, സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഗൗതം ഗംഭീര്‍, ഡബ്ല്യു എസ് ലക്ഷമണ്‍, എം വിജയ്, എസ് ബദ്‌രിനാഥ്, സഹീര്‍ഖാന്‍, ഹര്‍ഭജന്‍സിങ്, ഇഷാന്ത് ശര്‍മ, അമിത് മിശ്ര, പ്രഖ്യാന്‍ ഓജ, സുധീപ് ത്യാഗി, എ മിഥുന്‍, വൃദ്ധിമാന്‍ സാഹാ.

Advertisement