എഡിറ്റര്‍
എഡിറ്റര്‍
സാനിയക്ക് മറുപടിയുമായി അസോസിയേഷന്‍
എഡിറ്റര്‍
Friday 29th June 2012 10:44am

ന്യൂദല്‍ഹി : ടെന്നീസ് താരം സാനിയാ മിര്‍സ ഇന്ത്യന്‍ ടെന്നീസ് അസോസിയേഷന് എതിരെ നടത്തിയ വിമര്‍ശനത്തിന് അസോസിയേഷന്‍ മറുപടി നല്‍കി.

മെറിറ്റ് കണക്കിലെടുത്താണ് സാനിയയെ പെയ്‌സിനൊപ്പം കളിക്കാന്‍ അനുവദിച്ചതെന്നാണ് അസോസിയേഷന്‍ പ്രസ്താവനയില്‍ അറിയിച്ചത്.

ലണ്ടന്‍ ഒളിമ്പിക്‌സില്‍ പെയ്‌സിനൊപ്പം മിക്‌സഡ് ഡബിള്‍സില്‍ സാനിയ കളിക്കുമെന്നായിരുന്നു അസോസിയേഷന്‍ അറിയിച്ചിരുന്നത്. എന്നാല്‍ അസോസിയേഷന്‍ തീരുമാനത്തിനെതിരെ സാനിയ രംഗത്തു വരികയായിരുന്നു. ഭൂപതിയും പെയ്‌സും തമ്മിലുള്ള തര്‍ക്കത്തില്‍ അസോസിയേഷന്‍ തന്നെ വലിച്ചിടുകയായിരുന്നെന്നും ഒരു പെണ്ണായതിന്റെ പേരില്‍ തന്നെ ഇകഴ്ത്തിയെന്നുമായിരുന്നു സാനിയ പ്രതികരിച്ചത്.

സാനിയയുടെ വിമര്‍ശനം അതിരുകടന്നതായി അസോസിയേഷന്‍ വ്യക്തമാക്കി. സാനിയയെ പോലുള്ള താരങ്ങള്‍ ഇത്തരത്തില്‍ പെരുമാറുന്നത് ഖേദകരമാണെന്നും ഇതില്‍ താരം ഖേദിക്കേണ്ടിവരുമെന്നും അസോസിയേഷന്‍ അറിയിച്ചു.

അതേസമയം ഇന്നലെ സാനിയക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് മഹേഷ് ഭൂപതിയും രംഗത്ത് വന്നിരുന്നു.

Advertisement