എഡിറ്റര്‍
എഡിറ്റര്‍
സൂപ്പര്‍ എട്ടിലെ താരമാകാന്‍ ഇന്ത്യ ഒരുങ്ങി
എഡിറ്റര്‍
Wednesday 26th September 2012 11:30am

കൊളംബോ: സൂപ്പര്‍ എട്ടില്‍ തകര്‍ക്കാനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലനം തുടരുന്നു. നഗരത്തിലെ കോള്‍ട്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് പരിശീലനം തുടരുന്നത്. അതിനിടെ സെവാഗിന്റെ പരിക്ക് ടീമിനെ അലട്ടുന്നുണ്ട്. ഇന്നലെ നടന്ന പരിശീലനത്തിനിടെയാണ് സെവാഗിന് പരിക്കേറ്റത്.

അതുകൊണ്ട് തന്നെ സെവാഗിനെ ഈ മത്സരത്തിലും ഇറക്കേണ്ടെന്നാണ് തീരുമാനമെന്നാണ് അറിയുന്നത്. വെള്ളിയാഴ്ച വൈകിട്ട് 7.30ന് ശക്തരായ ഓസ്‌ട്രേലിയയുമായാണ് ഇന്ത്യയുടെ ആദ്യ സൂപ്പര്‍ എട്ട് മല്‍സരം.

Ads By Google

നാളെയാണ് സൂപ്പര്‍ എട്ട് പോരാട്ടങ്ങള്‍ക്കു തുടക്കമാകുന്നത്. കാന്‍ഡിയിലെ പെല്ലക്കെലെ സ്‌റ്റേഡിയത്തില്‍ ആതിഥേയരായ ശ്രീലങ്ക ന്യൂസിലന്റുമായി മല്‍സരിക്കുമ്പോള്‍ നിലവിലുള്ള ജേതാക്കളായ ഇംഗ്ലണ്ട് വെസ്റ്റ് ഇന്‍ഡീസുമായി കളിക്കും.

ഇന്ത്യന്‍ ടീമിലെ എല്ലാ അംഗങ്ങളും ഇന്നലെ പരിശീലനത്തിനു കോള്‍ട്‌സ് ഗ്രൗണ്ടിലുണ്ടായിരുന്നു. ഇന്നലെ ഇന്ത്യന്‍ ടീമില്‍നിന്ന് ആരും മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചില്ല.

ഇന്നലെ ഓസ്‌ട്രേലിയയും പരിശീലനത്തിലേര്‍പ്പെട്ടു. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരെ താന്‍ ബൗണ്‍സറുകളെറിയുമെന്ന് മാധ്യമങ്ങളോടു സംസാരിച്ച ഓസീസ് ബോളര്‍ പാറ്റ് കുമ്മിന്‍സ് പറഞ്ഞു. നല്ല പേസ് ബോളിങ്ങിനെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഭയക്കുന്നതായി കണ്ടിട്ടുണ്ടെന്നും അതു മുതലാക്കാനാകും ശ്രമമെന്നുമാണു കുമ്മിന്‍സിന്റെ പക്ഷം.

Advertisement