എഡിറ്റര്‍
എഡിറ്റര്‍
ടെസ്റ്റ് ടീം പ്രഖ്യാപിച്ചു ; ശ്രീശാന്തും ഗംഭീറും പുറത്ത്
എഡിറ്റര്‍
Sunday 10th February 2013 3:22pm

ന്യൂദല്‍ഹി: ഓസ്‌ട്രേലിയക്കെതിരായ മത്സരങ്ങളില്‍ പങ്കെടുക്കുന്ന ടീമില്‍ ആരൊക്കെയാണെന്ന് പ്രഖ്യാപിച്ചു. മടങ്ങിവരവുണ്ടാകുമെന്ന് കരുതിയ ശ്രീശാന്തിനും ഗൗതംഗംഭീറിനും ടീമില്‍ ഇടം ലഭിച്ചില്ല.

ഓഫ്‌സ്പിന്നര്‍ ഹര്‍ഭജന്‍ സിങും മത്സരത്തിനായി ടീമില്‍ മടങ്ങിയെത്തിയിട്ടുണ്ട്. കൂടാതെ ഇറാനി ട്രോഫിയില്‍ റെസ്റ്റ് ഓഫ് ഇന്ത്യക്കായി മികച്ചപ്രകടനം കാഴ്ചവെച്ച മുരളി വിജയ്, ശിഖാര്‍ ധിവാന്‍ എന്നിവരെ ടീമിലെടുത്തിട്ടുണ്ട്.

Ads By Google

സുരേഷ് റെയ്‌ന, യുവരാജ് സിങ് എന്നിവര്‍ക്കും ടീമില്‍ ഇടം ലഭിച്ചില്ല.

എം.എസ് ധോണി (ക്യാപ്റ്റന്‍), വീരേന്ദര്‍ സെവാഗ്, ചേതേശ്വര്‍ പൂജാര, സചിന്‍ ടെണ്ടുല്‍ക്കര്‍, വീരാട് കോഹ്ലി, രവീന്ദ്ര ജഡേജ, ഹര്‍ഭജന്‍ സിങ്, ആര്‍. അശ്വിന്‍, പ്രഗ്യാന്‍ ഓജ, ഭുവനേശ്വര്‍ കുമാര്‍, അജിങ്ക്യ രഹാനെ, അശോക് ദിന്‍ഡ, ഇശാന്ത് എന്നിവരാണ് ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട മറ്റു താരങ്ങള്‍

Advertisement