എഡിറ്റര്‍
എഡിറ്റര്‍
‘നീചനായ ഇന്ത്യക്കാരാ നീയിത് അര്‍ഹിക്കുന്നു’; ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ടാക്‌സി ഡ്രൈവര്‍ക്ക് നേരെ വംശീയ ആക്രമണം
എഡിറ്റര്‍
Monday 22nd May 2017 5:25pm


ടാസ്മാനിയ: ഓസ്‌ട്രേലിയയില്‍ കാര്‍ ഡ്രൈവറായി ജോലിചെയ്യുന്ന ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം. യാത്രക്കാരായ ദമ്പതികളാണ് ഹോസ്പിറ്റാലിറ്റി വിദ്യാര്‍ത്ഥി കൂടിയായ പര്‍ദീപ് സിങ്ങിനെ അക്രമിച്ചത്.


Also read ‘മോദിയെ കൊല്ലുന്നവര്‍ക്ക് 50 കോടി പാരിതോഷികം’; മോദിയുടെ തലയ്ക്ക് വിലയിട്ട് പാകിസ്ഥാനില്‍ നിന്ന് ഫോണ്‍ സന്ദേശം 


ഇന്ത്യക്കാരനായ നീയിത് അര്‍ഹിക്കുന്നെന്ന് പറഞ്ഞുകൊണ്ടായിരുന്നു പര്‍ദീപ് സിങ്ങിനെതിരായ വംശീയ അക്രമണം. ടാസ്മാനിയക്കടുത്ത് സാന്റി ബേ എന്ന സ്ഥലത്ത് നിന്നായിരുന്നു ഇവര്‍ പര്‍ദീപിനെ മര്‍ദ്ദിക്കുന്നത്. വെള്ളിയാഴ്ച രാത്രിയായിരുന്നു അക്രമമെന്ന് വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

കാറില്‍ കയറിയ യുവതി ഛര്‍ദ്ദിക്കാന്‍ തുടങ്ങിയപ്പോള്‍ വാഹനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനം വൃത്തികേടാക്കുന്ന പക്ഷം വൃത്തിയാക്കുന്നതിന് പണം നല്‍കേണ്ടി വരുമെന്ന് പറഞ്ഞതും അക്രമത്തിന് കാരണമായി.

അശ്ലീല പദപ്രയോഗങ്ങള്‍ നടത്തിയ ഇരുവരും ചേര്‍ന്ന് വാഹനത്തില്‍ നിന്ന് അടിക്കാന്‍ തുടങ്ങിയെന്നാണ് പര്‍ദീപ് പറയുന്നത്. പുരുഷന്‍ ഇദ്ദേഹത്തെ ആക്രമിച്ച സമയത്ത് സ്ത്രീ ‘ബ്ലഡി ഇന്ത്യന്‍സ്’ എന്ന് ആവര്‍ത്തിച്ച് പറഞ്ഞതായി അദ്ദേഹം പറയുന്നു. ‘നീചനായ ഇന്ത്യക്കാരാ നീയിത് അര്‍ഹിക്കുന്നു’വെന്നും സ്ത്രീ പറഞ്ഞതായി പര്‍ദീപ് കൂട്ടിച്ചേര്‍ത്തു.


Dont miss കയറിക്കിടക്കാന്‍ ഒരു വീടു വേണം; പിണറായിക്ക് മുന്നില്‍ നിറകണ്ണുകളോടെ പതിനൊന്നുകാരി: പെണ്‍കുട്ടിയെ ചേര്‍ത്തുപിടിച്ച് നമുക്ക് ശരിയാക്കാമെന്ന് മുഖ്യമന്ത്രി


മര്‍ദ്ദനമേറ്റ പര്‍ദീപിനെ വഴിയാത്രക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ദമ്പതികള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയതിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് നേരെ അക്രമം പതിവാവുകയാണ്.

Advertisement