Categories

ഖാഡെയ്ക്കും സെജ്‌വാളിനും ഒളിംപിക് യോഗ്യത

മുംബൈ: ഷൂട്ടര്‍ അഭിനവ് ബിന്ദ്രയ്ക്ക് പുറമെ ഇന്ത്യന്‍നീന്തല്‍ താരങ്ങളായ വീര്‍ധവാന്‍ ഖാഡെയും സന്‍ഡീപ് സെജ്‌വാളും ലണ്ടന്‍ ഒളിംപിക്‌സിന് പങ്കെടുക്കാന്‍ അര്‍ഹത നേടി. ഏഴാമത് സിംഗപ്പൂര്‍ ഓപ്പണ്‍ സ്വമ്മിംഗ് ചാംപ്യന്‍ഷിപ്പിലാണ് ഇരുവരും ഒളിംപിക്‌സ് യോഗ്യതാ മാര്‍ക്ക് മറികടന്നത്.

ചാംപ്യന്‍ഷിപ്പില്‍ ഖാഡെ 2 വെള്ളിയും 3 വെങ്കലവും സ്വന്തമാക്കിയപ്പോള്‍ സജ്‌വാള്‍ 2 സ്വര്‍്ണ്ണവും ഒരു വെള്ളിയും സ്വന്തമാക്കി. 50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ 23.21 സെക്കന്റിലും 100 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ 51.08 സെക്കന്റിലും പുര്‍ത്തിയാക്കിയാണ് ഖാഡെ സ്വര്‍ണ്ണം സ്വന്തമാക്കിയത്.200 മീറ്റര്‍ ഫ്രീസ്റ്റൈയ്‌ലിലും 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ 400 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലെ എന്നീ ഇനങ്ങളിലാണ് ഖാഡെ വെങ്കലമെഡല്‍ സ്വന്തമാക്കിയത്.

പങ്കെടുത്ത എല്ലാ ഇനത്തിലു മെഡലുകള്‍ കരസ്ഥമാക്കിയാണ് ഡല്‍ഹിക്കാരനായ സെജ് വാള്‍ നീന്തല്‍ക്കുളത്തിന്‍ നിന്ന് കയറിയത്. ഇഷ്ട ഇനമായ 50 മീറ്റര്‍ ബാക്ക് സട്രോക്കിലും 100 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കിലും സ്വര്‍ണ്ണം നേടിയ 22 കാരന്‍ 200 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കില്‍ പക്ഷേ രണ്ടാമതായിപ്പോയി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.