മെല്‍ബണ്‍: നിയമലംഘനം നടത്തിയതിന് ഓസ്‌ട്രേലിയ ഇന്ത്യക്കാരുള്‍പ്പെടെ 15,066 വിദേശ വിദ്യാര്‍ഥികളുടെ വിസ റദ്ദാക്കി.

പുതുക്കിയ എമിഗ്രേഷന്‍ നിയമപ്രകാരം കോഴ്‌സ് കാലാവധി പൂര്‍ത്തിയായി രണ്ടു വര്‍ഷം മാത്രമാണ് ഇവിടെ ജോലിചെയ്യാനുള്ള അവകാശം. ഇന്ത്യക്കാരാണു ഭീഷണി നേരിടുന്നതില്‍ കൂടുതലും. വിദേശ വിദ്യാര്‍ഥികളില്‍ ആറിലൊന്നും ഇന്ത്യക്കാരെന്നാണു റിപ്പോര്‍ട്ട്. ചൈനയടക്കം വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും ഏറെ.

Subscribe Us:

3,624 വിദ്യാര്‍ഥികള്‍ നാടുവിടല്‍ ഭീഷണി നേരിടുന്നു. പഠനംഉപേക്ഷിക്കേണ്ടി വന്ന 2,235 പേര്‍ പാര്‍ട് ടൈം ജോലി ചെയ്തു പടിച്ചു നില്‍ക്കുകയാണ്. ഇവര്‍ക്കെതിരേ വേശ്യാവൃത്തിയടക്കമുള്ള കുറ്റം ചുമത്താനും എമിഗിഗ്രേഷന്‍ വകുപ്പു നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്.

ജൂണിലെ കണക്കു പ്രകാരം 332,709 വിദേശ വിദ്യാര്‍ഥികളില്‍ പകുതിയിലധികം യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളും ബാക്കിയുള്ളവര്‍ വൊക്കേഷണല്‍ കോഴ്‌സ് വിദ്യാര്‍ഥികളുമാണ്. വിദേശവിദ്യാര്‍ഥികളില്‍ കൂടുതല്‍ പേരും സൗത്ത് വെയ്ല്‍സ്, വിക്‌റ്റോറിയ യൂനിവേഴ്‌സിറ്റികളിലാണു പഠിക്കുന്നത്. തങ്ങളെ രക്ഷിക്കാന്‍ നയതന്ത്ര ഇടപെടല്‍ നടത്തണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.